മൈജി ഫ്യൂച്ചര്‍ ഷോറൂം കട്ടപ്പനയില്‍

ഉദ്ഘാടനത്തോടനുബന്ധിച്ചു ഓരോ മണിക്കൂറിലും രണ്ട് ഭാഗ്യശാലികള്‍ക്ക് വിലയേറിയ സമ്മാനങ്ങളുമായി ലക്കി ഹവര്‍ കോണ്ടെസ്റ്റ്, ജൂലൈ 22 വരെ ഷോറൂം സന്ദര്‍ശിക്കുന്ന 3 ഭാഗ്യശാലികള്‍ക്ക് വിസിറ്റ് & വിന്‍ നറുക്കെടുപ്പിലൂടെ വാഷിങ് മെഷീന്‍ , ടി.വി , എയര്‍ ഫ്രയര്‍ എന്നിങ്ങനെ സമ്മാനങ്ങള്‍, ഉദ്ഘാടന ദിനത്തില്‍ സ്‌പെഷ്യല്‍ വിലക്കുറവ്, ഡിസ്‌കൗണ്ടുകള്‍, കൂടാതെ ലേറ്റ് നൈറ്റ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ടായിരുന്നു.

author-image
anumol ps
Updated On
New Update
myg kattapana

മൈജിയുടെ നവീകരിച്ച മൈജി ഫ്യൂച്ചര്‍ കട്ടപ്പന ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടി നിഖില വിമല്‍ നിര്‍വ്വഹിച്ചു. ഹാനി ഷാജി, രതീഷ് കുട്ടത്ത് (ജനറല്‍ മാനേജര്‍-സെയില്‍സ് & സര്‍വീസ്), സുധീഷ് സി.എസ്. (ജനറല്‍ മാനേജര്‍-സി ഇ സെയില്‍സ്), സിജോ ജെയിംസ് (ബിസിനസ്  ഹെഡ്-മൊബൈല്‍ ), മുഹമ്മദ്  അല്‍ഫാസ് (റീജിയണല്‍ ബിസിനസ് മാനേജര്‍), സുധീര്‍ പി.യു. (ഏരിയ മാനേജര്‍-സി ഇ സെയില്‍സ്), മഹേഷ്  പി.എസ്. (ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍), പ്രിന്റോ കെ. സണ്ണി (ബ്രാഞ്ച് മാനേജര്‍) കെ.പി. ഹസ്സന്‍ (വ്യാപാരി വ്യവസായി) എന്നിവര്‍ സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

കട്ടപ്പന: കട്ടപ്പനയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം നിഖില വിമല്‍  ഷോറൂം ഉദ്ഘാടനം ചെയ്തു. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനില്‍ ആണ് ഷോറൂം. 

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി കട്ടപ്പനയ്ക്ക് സമ്മാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പന്‍ ഓഫറായ ബോള്‍ ഗെയിമിലൂടെ ആറ് ശതമാനം മുതല്‍ നൂറു ശതമാനം വരെ ഡിസ്‌കൗണ്ടിലോ സൗജന്യമായോ  ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനും ആദ്യം ഷോറൂമിലെത്തിയ 235 പേര്‍ക്ക് ഏറ്റവും വലിയ വിലക്കുറവില്‍  റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടി.വി. മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ഓരോ മണിക്കൂറിലും രണ്ട് ഭാഗ്യശാലികള്‍ക്ക് വിലയേറിയ സമ്മാനങ്ങളുമായി ലക്കി ഹവര്‍ കോണ്ടെസ്റ്റ്, ജൂലൈ 22 വരെ ഷോറൂം സന്ദര്‍ശിക്കുന്ന 3 ഭാഗ്യശാലികള്‍ക്ക് വിസിറ്റ് & വിന്‍ നറുക്കെടുപ്പിലൂടെ വാഷിങ് മെഷീന്‍ , ടി.വി , എയര്‍ ഫ്രയര്‍ എന്നിങ്ങനെ സമ്മാനങ്ങള്‍, ഉദ്ഘാടന ദിനത്തില്‍ സ്‌പെഷ്യല്‍ വിലക്കുറവ്, ഡിസ്‌കൗണ്ടുകള്‍, കൂടാതെ ലേറ്റ് നൈറ്റ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ടായിരുന്നു.

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും  ഷോപ്പ് ചെയ്യാന്‍  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം, അതിലൂടെ  കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ആണ് മൈജി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് , ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈല്‍ ഫോണ്‍ , ടാബ്ലറ്റ്  ,  ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സസറീസ്, ടി.വി , റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ , എ.സി തുടങ്ങിയ ഹോം   അപ്ലയന്‍സസ്, മിക്‌സി , ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ്,  ഫാന്‍ , അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്,  സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വമ്പന്‍ നിരകള്‍ ഇവിടെ ഉണ്ട്.

kattapana new myg showroom