പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം വെഞ്ഞാറമൂട്ടില്‍

ജൂണ്‍ 6 ന് രാവിലെ 10 മണിക്ക് സിനിമാതാരം മഹിമ നമ്പ്യാര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും.

author-image
anumol ps
Updated On
New Update
myg

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം വെഞ്ഞാറമൂടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ 6 ന് രാവിലെ 10 മണിക്ക് സിനിമാതാരം മഹിമ നമ്പ്യാര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട്, വയ്യേറ്റ്,  മാണിക്കോട് ക്ഷേത്രത്തിന് സമീപം നക്ഷത്ര
ബില്‍ഡിങ്ങിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയും മൈജി വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങള്‍, ഡിസ്‌കൗണ്ടുകള്‍ കൂടാതെ പര്‍ച്ചേസ് ചെയ്ത മുഴുവന്‍ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകര്‍ഷകമായ ബോള്‍ ഗെയിം, ഉദ്ഘാടനദിവസം ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് ഓരോ
മണിക്കൂറിലും ലക്കി ഡ്രോയിലൂടെ വമ്പന്‍ സമ്മാനങ്ങള്‍, നിരവധി  ഉദ്ഘാടന ഓഫറുകള്‍, സ്‌പെഷ്യല്‍ വിലക്കുറവ് എന്നിവയുമുണ്ട്.

new myg showroom