ആര്‍.കെ വെഡിംഗ് മാളിന്റെ പുതിയ ഷോറൂം കൊല്ലത്ത്

ഞായറാഴ്ച രാവിലെ  10.30ന് ചലച്ചിത്ര താരം ചിയാന്‍ വിക്രം പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.പി. നാസര്‍ അറിയിച്ചു.

author-image
anumol ps
New Update
rk wedding mall

വിക്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊല്ലം: ആര്‍.കെ വെഡിംഗ് മാളിന്റെ ഏഴാമത്തെ ഷോറൂം കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കും. ഞായറാഴ്ച രാവിലെ  10.30ന് ചലച്ചിത്ര താരം ചിയാന്‍ വിക്രം പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.പി. നാസര്‍ അറിയിച്ചു.

കേരളത്തിലെ ഏറ്റവും വലിയ വെഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ഷോറൂമില്‍ മുന്നൂറ് വിവാഹ പാര്‍ട്ടികള്‍ക്ക് ഒരേ സമയം ഇരുന്ന് പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യത്തോടൊപ്പം അഞ്ഞൂറിലധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയയുമുണ്ട്. വിദഗ്ധ പ്രൊഫഷണലുകളും ഫാഷന്‍ ഡിസൈനേര്‍സും നയിക്കുന്ന ബ്രൈഡ് സ്റ്റുഡിയോ ഷോറൂമിലുണ്ട്.

വസ്ത്രശേഖരത്തിന് പുറമെ ജ്വല്ലറി സെക്ഷനും ലോകോത്തര ബ്രാന്‍ഡ്  പെര്‍ഫ്യൂമുകളുടെ കളക്ഷനും ട്രാവല്‍ ഗുഡ്സ്, ഫൂട്ട് വെയര്‍, ഹാന്റ് ബാഗ് കളിക്കോപ്പുകള്‍ എന്നിവയുടെ വിഭാഗത്തിലും മികച്ച ശേഖരമാണ് ആര്‍.കെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.

r k weddings