/kalakaumudi/media/media_files/2026/02/16/swra-2026-02-16-14-15-25.jpg)
പിന്നാക്കവിഭാഗങ്ങളിലെ സ്ത്രീ സംരംഭകർക്കായി പ്രതിവർഷം 5 ശതമാനം പലിശയ്ക്ക് 2 ലക്ഷം രൂപ വരെ നൽകുന്ന വായ്പ പദ്ധതിയാണ് ന്യൂ സ്വർണിമ.
കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനു കീഴിലെ പിന്നാക്കവിഭാഗങ്ങൾക്കുള്ള നാഷനൽ ഫിനാൻസ് ആൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ സ്‌റ്റേറ്റ് ചാനലൈസിങ് ഏജൻസികൾ വഴി നടപ്പാക്കുന്നു.
അപേക്ഷകയുടെ സംരംഭത്തിൽ പ്രാരംഭനിക്ഷേപമായി ഈ രണ്ട് ലക്ഷം രൂപ മാറും. 18-55 പ്രായക്കാരായിരിക്കണം. കുടുംബവാർഷികവരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
ആവശ്യമായ രേഖകൾ, ആധാർ, റേഷൻകാർഡ് ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ജാതിസർട്ടിഫിക്കറ്റ് ഫോട്ടോ, നിശ്ചിത അപേക്ഷാഫോം ഉപയോഗിച്ച് എൻബിസിഎഫ്ഡിസിയുടെ എസ്‌സിഎ ഓഫീസുകൾ വഴി അപേക്ഷിക്കാം. സൂക്ഷ്മപരിശോധന നടത്തി വായ്പ അനുവദിക്കണോയെന്ന് എസ്‌സിഎ തീരുമാനിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
