/kalakaumudi/media/media_files/2025/02/13/IFBjZKJVC6ytaiEojpIQ.jpg)
Rep. Img.
ന്യൂഡല്‍ഹി: ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും സ്പാം കോളുകളും, മെസേജുകളും നിങ്ങളിലേയ്ക്ക് എത്തുന്നുണ്ടോ? എന്നാല്‍ അധികനാള്‍ ഈ ബുദ്ധിമുട്ട് നിങ്ങള്‍ക്ക് ഉണ്ടാകില്ല. ടെലികോം റെഗുലേറ്റര്‍ ആയ ട്രായിയുടെ പുതിയ സെറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ നേര്‍വഴിയാകും. സ്പാം കോളുകള്‍ക്കും, മെസേജുകള്‍ക്കും എതിതെ കര്‍ശന താക്കിത് ഇതോടകം ടെലികോം കമ്പനികള്‍ക്ക് അധികൃതര്‍ നല്‍കി കഴിഞ്ഞു.
ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് ട്രായിയുടെ മുന്നറിയിപ്പ്. പിഴ ഒഴിവാക്കാന്‍ അത്തരം സ്പാമുകളുടെ എണ്ണം കമ്പനികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്താലാല്‍ പിഴയും വര്‍ധിക്കും. അസാധാരണമായ ഉയര്‍ന്ന കോള്‍ വോളിങ്ങള്‍, ഷോര്‍ട്ട് കോള്‍ ദൈര്‍ഘ്യം, കുറഞ്ഞ ഇന്‍കമിംഗ്-ടു-ഔട്ട്‌ഗോയിംഗ് കോള്‍ അനുപാതങ്ങള്‍ എന്നിവ പോലുള്ള പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി കോളുകള്‍, എസ്എംഎസ് പാറ്റേണുകള്‍ എന്നിവ വിശകലനം ചെയ്യാന്‍ ട്രായ് നിര്‍ദേശിക്കുന്നു.
ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷനിലെ നിയന്ത്രണ ഭേദഗതികള്‍, ചട്ടത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്ന ടെലികോം കമ്പനികള്‍ക്ക് വലിയ പിഴ നിര്‍ദേശിക്കുന്നു. കണക്കുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍ ആക്‌സസ് പ്രൊവൈഡര്‍മാരില്‍ നിന്ന് ആദ്യഘട്ടത്തില്‍ 2 ലക്ഷം രൂപയും, രണ്ടാമത്തെ നിയമലംഘനത്തിന് 5 ലക്ഷം രൂപയും, തുടര്‍ന്നുള്ള ലംഘനത്തിന് 10 ലക്ഷം രൂപയും ഈടാക്കുമെന്ന് ട്രായ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാതെ തീര്‍പ്പാക്കുന്നതും നടക്കില്ല. നിലവിലെ നിയമങ്ങള്‍ക്കു പിഴകള്‍ക്കും പുറമേയാണ് പുതിയ സെറ്റ് നിയമങ്ങള്‍ എത്തുന്നത്. പുതിയ നിയമങ്ങള്‍ രണ്ടു ഘട്ടങ്ങളായി 30, 60 ദിവസങ്ങള്‍ക്കുള്ളിലാകും നടപ്പാക്കുക. സ്പാം കോളുകളും, മെസേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ട്രായ് വരിക്കാര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കുന്നു. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിലവില്‍ ഉപയോക്താക്കള്‍ക്ക് 3 ദിവസമാണ് സമയമുള്ളത്. എന്നാല്‍ പുതിയ നിയമങ്ങള്‍ വരുന്നതോടെ 7 ദിവസം വരെ സാവകാശം കിട്ടും.
ഭേദഗതി ചെയ്ത നിയന്ത്രണത്തില്‍ സ്പാം കോളുകളും, മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ഉള്‍പ്പെടുന്നു. ഇത്തരം കോളര്‍മാരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള കാലയളവ് നിലവിലുള്ള നിയമത്തിന് കീഴില്‍ രണ്ട് വര്‍ഷത്തില്‍ നിന്ന് 1 വര്‍ഷമായി ട്രായ് കുറച്ചിട്ടുമുണ്ട്.