
പ്രതീകാത്മക ചിത്രം
കാലിഫോര്‍ണിയ: ഐഒഎസ് 18.1-ന്റെ വരാനിരിക്കുന്ന ബീറ്റാ ബില്‍ഡില്‍ ഐഫോണ്‍ എന്‍എഫ്സി സാങ്കേതികവിദ്യ തേഡ്പാര്‍ട്ടി ആപ്പുകള്‍ക്ക് ആക്സസ് ചെയ്യാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലാകും മാറ്റങ്ങള്‍ ലഭ്യമാകുക. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ കൂടാതെ മറ്റ് പ്രദേശങ്ങളെയും ഇതിനായി തെരഞ്ഞെടുക്കുമെന്ന് ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്ന കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയാണ് എന്‍എഫ്സി. നിലവില്‍ ഐഫോണുകളില്‍ ഇത് ആപ്പിള്‍ പേ, ആപ്പിള്‍ വാലറ്റ് എന്നിവയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ തീരുമാനം ക്രിപ്റ്റോ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ വെബ്3 വാലറ്റ് സേവനങ്ങള്‍ക്ക് ടാപ്പ്-ടു-പേ പ്രവര്‍ത്തനക്ഷമത നല്‍കുന്നതിന് പുതിയ തീരുമാനം വഴിയൊരുക്കിയേക്കും. ആപ്പിളിന്റെ എന്‍എഫ്സി പേയ്മെന്റ് സാങ്കേതികവിദ്യയ്ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കിള്‍ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയര്‍ വാലറ്റ് ഡെവലപ്പര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.