നിഫ്റ്റി തുടര്‍ച്ചയായി ഒമ്പതാം ദിവസവും, സെൻസെക്സ് തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് -112.16 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 73,085.94 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി -5.40 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 22,119.30 ലെത്തി.
അൾട്രാടെക് സിമന്റ്, ഭാരതി എയർടെൽ, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൺ ആൻഡ് ട്യൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്ട്സ്, മാരുതി സുസുക്കി ഇന്ത്യ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമസ്യൂട്ടിക്കൽസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഇടിവ് നേരിട്ടു.സെക്ടറൽ സൂചികകളിൽ മീഡിയ, പിഎസ്യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.3-1 ശതമാനം ഇടിഞ്ഞു. അതേസമയം കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ,ഫാര്‍മ,എഫ്എംസിജി എന്നിവ 0.19 - 0.80 ശതമാനവും ഐടി, മെറ്റൽ, റിയൽറ്റി എന്നിവ 1.10 - 1.30 ശതമാനവും ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനവും സ്മോൾക്യാപ് സൂചിക 0.7 ശതമാനവും താഴ്ന്നു.