നിസാന്റെ പുതിയ മോഡല്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഒക്ടോബര്‍ നാലിനാകും വിപണിയില്‍ വാഹനം അവതരിപ്പിക്കുക. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്‌നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

author-image
anumol ps
New Update
nissan

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ജനകീയ മോഡലായ മാഗ്‌നൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ മാഗ്‌നൈറ്റ് ഫെയ്സ് ലിഫ്റ്റ് ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒക്ടോബര്‍ നാലിനാകും വിപണിയില്‍ വാഹനം അവതരിപ്പിക്കുക. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്‌നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ച മോഡലാണിത്. ഇതിന്റെ ആദ്യത്തെ അപ്ഡേറ്റ് ആണ് ഫെയ്സ് ലിഫ്റ്റ് രൂപത്തില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

പരിഷ്‌കരിച്ച ഗ്രില്‍, മുന്‍വശത്തെ ബമ്പര്‍, പുനഃരൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റ് ഹൗസുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, പുനഃരൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഇതിന്റെ മറ്റു സവിശേഷതകളാണ്. വാഹനത്തിന്റെ വില 6.30 ലക്ഷം രൂപ (എക്സ് ഷോറൂം) മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

nissan magnite