ഇനി സൊമാറ്റോയില്ല, പകരം എറ്റേണല്‍ ലിമിറ്റഡ്

റീബ്രാന്‍ഡിംഗ് സൊമാറ്റോയുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നവീകരണത്തിലും വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സൊമാറ്റോ അതിന്റെ മേഖലയില്‍ നേതൃസ്ഥാനം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

author-image
Prana
New Update
zomato

സൊമാറ്റോയുടെ പേര് മാറ്റാന്‍ ഓഹരി ഉടമകളുടെ അനുമതി. ഇനി മുതല്‍ എറ്റേണല്‍ ലിമിറ്റഡ് എന്നാകും കോര്‍പ്പറേറ്റ് സ്ഥാപനം അറിയപ്പെടുക. സൊമാറ്റോ ബ്രാന്‍ഡിനോ ആപ്പിനോ ഇത് ബാധകമാകില്ല. തങ്ങളുടെ ഭക്ഷണ വിതരണ സേവനം അറിയപ്പെടുന്ന പേരില്‍ തന്നെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഭക്ഷണ വിതരണത്തിന് അപ്പുറത്തേക്ക് കമ്പനി വികസിക്കുന്നതിനാല്‍ ഈ റീബ്രാന്‍ഡിംഗ് നീക്കം അനിവാര്യമെന്നാണ് വിലയിരുത്തല്‍. കമ്പനി ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യുര്‍, ഡിസ്ട്രിക്റ്റ് എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. ഫെബ്രുവരി 6 ന്, സൊമാറ്റോയുടെ ഡയറക്ടര്‍ ബോര്‍ഡ് കോര്‍പ്പറേറ്റ് പേര് മാറ്റത്തിന് അംഗീകാരം നല്‍കിയിരുന്നു. അതിനുശേഷമാണ് നിര്‍ദ്ദേശം ഓഹരി ഉടമകള്‍ക്ക് മുന്നിലെത്തിയത്. ഇനി റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി. വിവിധ മേഖലകളില്‍ സൊമാറ്റോ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാല്‍ ഇത് വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. . റീബ്രാന്‍ഡിംഗ് സൊമാറ്റോയുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നവീകരണത്തിലും വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സൊമാറ്റോ അതിന്റെ മേഖലയില്‍ നേതൃസ്ഥാനം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

 

Zomato