കൊച്ചി: ലുലുമാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിങ് നാളെ. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് നാളെ മുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. രാവിലെ 9ന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ 2 വരെ തുറന്ന് പ്രവര്‍ത്തിക്കും.
50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിങ്ങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ലുലു പ്രഖ്യാപിച്ച ഓഫര്‍ വില്‍പനയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. കൊച്ചി ലുലു മാള്‍ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മാളുകളിലും ഡെയ്‌ലികളിലും രാത്രി വൈകിയും വില്‍പന തുടരുകയാണ്.