/kalakaumudi/media/media_files/2025/04/04/rp3AQhXjvCDBfi6BT3Lo.jpg)
കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കമിട്ടിരിക്കുകയാണ്. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ആര്‍ബിഐ പുറപ്പെടുവിച്ചട്ടുണ്ട്.
വ്യക്തിഗത വായ്പകള്‍ മറ്റു ബാങ്ക് വായ്പകള്‍ പോലെ അല്ല. മികച്ച ജോലിയോ, സാമ്പത്തിക പശ്ചാത്തലമോ പേഴ്സണല്‍ ലോണ്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെ കുറഞ്ഞ നടപടിക്രമങ്ങളില്‍ വായ്പയും കിട്ടും. പക്ഷെ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. പക്ഷെ അവശ്യഘട്ടങ്ങളില്‍ ഒരു വായ്പ വേണമെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗം വ്യക്തിഗത വായ്പകള്‍ തന്നെയാണ്.
വാഹന, ഭവന, എംഎസ്എംഇ വായപ്കള്‍ അതത് ആവശ്യങ്ങള്‍ക്കു മാത്രമേ വിനിയോഗിക്കാന്‍ കഴിയൂ. എന്നാല്‍ വ്യക്തിഗത വായ്പകള്‍ക്ക് അങ്ങനെയൊരു നിബന്ധയും ഇല്ല. എന്തിന് മറ്റൊരു വായ്പയുടെ തിരിച്ചടവിന് വേണ്ടി പാലു നിങ്ങള്‍ക്ക് പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ കഴിയും. ഇവിടെ പ്രധാന നിങ്ങളുടെ സാമ്പത്തിക ശേഷിയും, സിബില്‍ സ്‌കോറും മാത്രമാണ്.
ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, ഓണ്‍ലൈന്‍ വായ്പക്കാര്‍ തുടങ്ങി ഇന്നു പേഴ്സണല്‍ ലോണുകള്‍ക്ക് നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്. എന്നാല്‍ കടുത്ത നിബന്ധനകള്‍ പരിഗണിക്കുമ്പോള്‍ ബാങ്കുകള്‍ തന്നെയാകും മികച്ച മാര്‍ഗം. ഇവിടെ നിങ്ങള്‍ പൊതുമേഖല- സ്വകാര്യ മേഖല ബാങ്കുകളെ പരിഗണിക്കാവുന്നതാണ്. ഇവര്‍ക്കിടയില്‍ പേഴ്സണല്‍ ലോണ്‍ നിബന്ധനകളും, പലിശ നിരക്കും മാറുമെന്ന് ഓര്‍ക്കുക.
ചില വ്യക്തിഗത വായ്പകള്‍ ഫ്ലോട്ടിംഗ് പലിശ നിരക്കുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആര്‍ബിഐ നിര്‍ദ്ദേശ പ്രകാരം, വായ്പയുടെ പലിശ നിരക്ക് പുനഃസജ്ജമാക്കുന്ന സമയത്ത് ബാങ്കുകള്‍ വായ്പക്കാര്‍ക്ക് ഫ്ലോട്ടിംഗില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കേണ്ടതുണ്ട്്.
നിങ്ങള്‍ ഒരു വ്യക്തിഗത വായ്പയ്ക്ക് തയ്യാറെടുക്കുന്ന സമയയമാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ ബാങ്കുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകളും, പ്രൊസസിംഗ് നിരക്കുകളുമാണ് താഴെ നല്‍കുന്നത്. പേഴ്സണല്‍ ലോണുകളുടെ കാര്യത്തില്‍ പലിശനിരക്ക് മാത്രം പരിഗണിച്ചാല്‍ പോരാ, മറിച്ച് പ്രൊസസിംഗ് നിരക്കും വളരെ പ്രധാനം തന്നെയാണ്.
പൊതുമേഖലാ ബാങ്കുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 10.3% മുതല്‍ പലിശ ആരംഭിക്കുന്നു. പ്രോസസ്സിംഗ് ഫീസ്: 2%.
ബാങ്ക് ഓഫ് ബറോഡ : പ്രതിവര്‍ഷം 13.05% മുതല്‍ 15.30% വരെ, ബാങ്കില്‍ അക്കൗണ്ടുള്ള പൊതു- സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വായ്പ കിട്ടും. പ്രോസസ്സിംഗ് ഫീസ്: 2%.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ : പ്രതിവര്‍ഷം 11.50% മുതല്‍ 15.20% വരെ, പ്രോസസ്സിംഗ് ഫീസ്: 1%.
സ്വകാര്യ മേഖലാ ബാങ്കുകള്‍
എച്ച്ഡിഎഫ്സി ബാങ്ക് : പ്രതിവര്‍ഷം 10.90% മുതല്‍ 24% വരെ, പ്രോസസ്സിംഗ് ഫീസ്: 6,500 രൂപയും ജിഎസ്ടിയും.
ഐസിഐസിഐ ബാങ്ക് :പ്രതിവര്‍ഷം 10.85% മുതല്‍ 16.65% വരെ, പ്രോസസ്സിംഗ് ഫീസ്: വായ്പയുടെ 2% + ജിഎസ്ടി.
കൊട്ടക് മഹീന്ദ്ര ബാങ്ക് :പ്രതിവര്‍ഷം 10.99% മുതല്‍ 16.99% വരെ, പ്രോസസ്സിംഗ് ഫീസ്: വായ്പയുടെ 5% + ജിഎസ്ടി.
ഫെഡറല്‍ ബാങ്ക് : പ്രതിവര്‍ഷം 11.49% - 14.49%, പ്രോസസ്സിംഗ് ഫീസ്: 1.5-2.5%.