എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ കൊച്ചു മകന് നാല് കോടി രൂപയുടെ ലാഭവിഹിതം

മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഫലങ്ങള്‍ പുറത്തുവിട്ടപ്പോഴായിരുന്നു ഇന്‍ഫോസിസ് ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്.

author-image
anumol ps
New Update
narayana murthy

എന്‍.ആര്‍ നാരായണ മൂര്‍ത്തി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന് നാല് കോടി രൂപയുടെ ലാഭവിഹിതം. കഴിഞ്ഞ മാസമായിരുന്നു നാരായണമൂര്‍ത്തി തന്റെ പേരക്കുട്ടിയായ അഞ്ച് മാസം പ്രായമുള്ള ഏകാഗ്ര റോഹന്‍ മൂര്‍ത്തിയ്ക്ക് 15 ലക്ഷം ഇന്‍ഫോസിസ് ഓഹരികള്‍ സമ്മാനമായി നല്‍കിയത്. ഈ ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതമാണ് കുഞ്ഞിന് ലഭിക്കുക. 

മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഫലങ്ങള്‍ പുറത്തുവിട്ടപ്പോഴായിരുന്നു ഇന്‍ഫോസിസ് ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതില്‍ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായ 20 രൂപയും പ്രത്യേക ലാഭവിഹിതമായ എട്ട് രൂപയും ഉള്‍പ്പെടുന്നു. മെയ് 31 ആണ് റെക്കോഡ് തിയതി. ജൂലൈ 1 മുതല്‍ പേയ്‌മെന്റുകള്‍ നല്‍കിത്തുടങ്ങും.

ഇന്ത്യയിലെ രാണ്ടാമത്തെ വലിയ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് കൊച്ചുമകന്റെ കൈവശമുള്ളത്. മൊത്തം 0.04 ശതമാനം ഓഹരികള്‍. മൂര്‍ത്തിയുടെ ഇന്‍ഫോസിസിലെ ഓഹരി വിഹിതം ഇതോടെ 0.40 ശതമാനത്തില്‍നിന്ന് 0.36 ശതമാനമായി. 

നിലവിലെ കമ്പനിയുടെ ഓഹരിവില ഏകദേശം 1400 രൂപയാണ്. ഇത്തരത്തില്‍ സമ്മാനമായി നല്‍കിയ ഓഹരികളുടെ മൂല്യം ഇപ്പോള്‍ 210 കോടി രൂപയാണ്. ഇത് കൂടാതെയാണ് ലാഭവിഹിതം.

2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിന്റെ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 7,969 കോടി രൂപയായി. അതേസമയം, മൊത്തം വരുമാനത്തില്‍ 1.3 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായത്. 37,441 കോടി രൂപയില്‍നിന്ന് 37,923 കോടി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 6,128 കോടി രൂപയായിരുന്നു. 

dividend grand son nr narayana murthy