എന്‍വിഡിയയുടെ ബ്ലാക്ക് വെല്‍ ചിപ്പ് വിപണിയില്‍ എത്തുന്നത് വൈകിയേക്കും

രൂപകല്‍പനയിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞത് മൂന്ന് മാസമെങ്കിലും വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

author-image
anumol ps
New Update
nvidia

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി:  എന്‍വിഡിയ പ്രഖ്യാപിച്ച പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളായ ബ്ലാക്ക് വെല്‍ ചിപ്പുകള്‍ വിപണിയിലെത്തുന്നത് വൈകിയേക്കും. രൂപകല്‍പനയിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞത് മൂന്ന് മാസമെങ്കിലും വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികളെ ഇത് ബാധിച്ചേക്കും. വന്‍വില മുടക്കിയാണ് കമ്പനികള്‍ ശക്തിയേറിയ പുതിയ ചിപ്പിനായി കാത്തിരിക്കുന്നത്.

ഹോപ്പറിന് ഇപ്പോഴും ആവശ്യക്കാര്‍ കൂടുതലാണെന്നും ബ്ലാക്ക് വെല്‍ ചിപ്പുകളുടെ സാംപ്ലിങ് തുടങ്ങിയിട്ടുണ്ടെന്നും എന്‍വിഡിയ വക്താവ് പറയുന്നു. ഉത്പാദനം സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ആരംഭിക്കാനിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

nvidia