ജീവനക്കാര്‍ക്ക് കാറുകളും ടൂവീലറുകളും നല്‍കി  മൈജി

2024-25 സാമ്പത്തിക വര്‍ഷത്തില്‍  ഷോറൂമുകളുടെ എണ്ണം150 ആയി ഉയരുമ്പോള്‍ ജീവനക്കാരുടെ എണ്ണം 4000 കടക്കും.

author-image
anumol ps
New Update
myg

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

 

കോഴിക്കോട്: ജീവനക്കാര്‍ക്ക് കാറുകളും ടൂവീലറുകളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കി മൈജി. പുതിയറ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി സമ്മാനദാനം നിര്‍വ്വഹിച്ചു. മൈജിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍, പ്രവര്‍ത്തനപഥത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നല്‍കിയത്. 2006 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 18 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ ഹ്യൂണ്ടായ്, സ്‌കോഡ, എംജി, വോക്‌സ് വാഗണ്‍, മഹിന്ദ്ര എന്നിവയുടെ 6 എസ് യു വി കാറുകള്‍, 15 ആക്റ്റിവ സ്‌കൂട്ടറുകള്‍, ഒരു ബുള്ളെറ്റ് എന്നിവയാണ് സമ്മാനമായി നല്‍കിയത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍  ഷോറൂമുകളുടെ എണ്ണം150 ആയി ഉയരുമ്പോള്‍ ജീവനക്കാരുടെ എണ്ണം 4000 കടക്കും. ജോലി ചെയ്യുന്നവരെ താങ്ങുകയും കരുതുകയും ചെയ്യുന്ന മൈജിയുടെ സംസ്‌കാരത്തെ തിരിച്ച്  ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പിന്തുണക്കുന്നു. അത് തന്നെയാണ് മൈജിയുടെ വന്‍ വളര്‍ച്ചക്ക് പിന്നിലെന്ന് പത്ര സമ്മേളനത്തില്‍ മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി അഭിപ്രായപ്പെട്ടു.

 

 

myg