ഒല കാബ്‌സിന്റെ സിഇഒ ഹേമന്ത് ബക്ഷി രാജിവച്ചു

മൂന്നുമാസം മുന്‍പായിരുന്നു ബക്ഷി ഒലയുടെ സി.ഇ.ഒ. ആയി ചുമതലയേറ്റത്.

author-image
anumol ps
New Update
hemant

ഹേമന്ത് ബക്ഷി

 


കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല കാബ്സിന്റെ സി.ഇ.ഒ. രാജിവെച്ചു. ഹേമന്ത് ബക്ഷിയാണ് സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ചത്. മൂന്നുമാസം മുന്‍പായിരുന്നു ബക്ഷി ഒലയുടെ സി.ഇ.ഒ. ആയി ചുമതലയേറ്റത്. ജീവനക്കാരുടെ എണ്ണം 10 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ കമ്പനി പദ്ധതിയിടുന്നതിനിടെയാണ് ബക്ഷിയുടെ രാജി. ജീവനക്കാരുടെ എണ്ണം വെട്ടി ക്കുറയ്ക്കുന്നതിലൂടെ 200 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. നിലവില്‍ ഐ.പി.ഒ.യ്ക്ക് ഒരുങ്ങുകയാണ് കമ്പനി. 

hemant bakshi ola ceo