ഇലക്ട്രിക് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒല

ഈ വര്‍ഷം തന്നെ ഒല പുതിയ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

author-image
anumol ps
New Update
ola electric

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: ഓട്ടോറിക്ഷ (ത്രീ വീലര്‍) ഉല്‍പ്പാദന രംഗത്തേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല. ഈ വര്‍ഷം തന്നെ ഒല പുതിയ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്നാണ് വിവരം. 

സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലവും സൗകര്യവും പ്രദാനം ചെയ്യുന്ന ഈ ത്രീ-വീലറിന് നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടായിരിക്കും. പാസഞ്ചര്‍ പതിപ്പിന് പുറമെ ഇവി ഗുഡ്സ് ഓട്ടോയും ഒല പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രീവീലര്‍ വാണിജ്യ വേരിയന്റിന് വൈവിധ്യമാര്‍ന്ന ക്ലയന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രമീകരിക്കാവുന്ന ഒരു വലിയ ലോഡിംഗ് ബേ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ola electric auto