/kalakaumudi/media/media_files/2025/12/11/oman-india-2025-12-11-11-18-07.jpg)
മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നിര്‍ണായക ചുവടുവെപ്പ്. കരാറിന്റെ കരടിന് ഒമാന്‍ ഷൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഷൂറ കൗണ്‍സിലിന്റെ അംഗീകാരത്തിന് പിന്നാലെ, തുടര്‍ നടപടികള്‍ക്കായി ഈ കരട് ഉടന്‍ തന്നെ മന്ത്രിമാരുടെ കൗണ്‍സിലിന് അയച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര, നിക്ഷേപ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മന്ത്രിസഭ കൗണ്‍സില്‍ നല്‍കിയ കരട് രേഖ, ഷൂറ കൗണ്‍സില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും സാമ്പത്തിക, ധനകാര്യ സമിതിയുടെ റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കുകയും ചെയ്തു. ദേശീയ സമ്പദ്വ്യവസ്ഥക്ക് കരാര്‍ നല്‍കുന്ന പുതിയ അവസരങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയ സമസ്ത മേഖലകളെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. ഈ വിശദമായ വിലയിരുത്തലുകള്‍ക്കൊടുവിലാണ് ഷൂറ കൗണ്‍സില്‍ കരടിന് അംഗീകാരം നല്‍കിയത്.
പുതിയ കരാര്‍ ലക്ഷ്യമിടുന്നത്, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിലൂടെ കസ്റ്റംസ് തീരുവകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യാനാണ്. ഇത് ഒമാനി ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം നേടാനും ഒമാന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരാനും സഹായകമാവുമെന്നാണ് പ്രതീക്ഷ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
