വിദേശ സംരംഭകര്‍ക്ക് ഇന്ത്യയില്‍ എങ്ങനെ ബിസിനസ് തുടങ്ങാം; വര്‍ക്കലയില്‍ സൗജന്യ ശില്‍പ്പശാല ഡിസംബര്‍ 18-ന്

ഇന്ത്യയില്‍ ഒരു ബിസിനസ്സ് സ്ഥാപിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമായാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബിസിനസ്സ് അന്തരീക്ഷം, നിയമപരമായ ഘടനകള്‍, നികുതി വ്യവസ്ഥകള്‍, പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് പ്രായോഗികമായ അറിവുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം

author-image
Biju
New Update
bb1

വര്‍ക്കല: വന്‍കിട ലോകരാഷ്ട്രങ്ങളില്‍ പോലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഡിമാന്റ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിപുലമായ പദ്ധതികളാണ് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സര്‍ക്കാരുകള്‍ ഒരുക്കിവരുന്ന്. ഈ അവസരം മുതലെടുത്ത് വിദേശികളില്‍ നിന്നടക്കം വമ്പന്‍ ബിസിനസ് പദ്ധതികളാണ് രാജ്യത്തേക്ക് ഒഴുകിയെത്തുന്നത്. എങ്കിലും വിദേശികള്‍ക്ക് ഇന്ത്യയില്‍ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചും സാങ്കേതിക സൗകരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പല സംരംഭകരും സംശയം ഉന്നയിക്കാറുണ്ട്.

ഇതിന് പരിഹാരം കാണുന്നതിനായി വിദേശ സംരംഭകര്‍ക്ക് ഇന്ത്യയില്‍ എങ്ങനെ ബിസിനസ് തുടങ്ങാം എന്നതിനെക്കുറിച്ച് വര്‍ക്കലയില്‍ ഒരു സൗജന്യ ശില്‍പ്പശാല നടത്തുന്നു. വര്‍ക്കലയിലെ വണ്‍സ്‌പേസ് സ്റ്റുഡിയോ & വെല്‍നെസ് സെന്ററിന്റെ നേതത്വത്തില്‍ ഈ മാസം 18നാണ് സൗജന്യ ശില്‍പ്പശാല നടക്കുക.

വിദഗ്ദ്ധര്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ആവശ്യമായ സാങ്കേതിസൗകരങ്ങളെക്കുറിച്ച് ക്ലാസുകള്‍ നല്‍കുകയും ചെയ്യും. ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്നാണ് റിപ്പോര്‍ട്ട്.

സഞ്ചാരികളെയും തദ്ദേശവാസികളെയും ഒരുപോലെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് മുന്‍ തിരുവനന്തപുരം അലയന്‍സ് ഫ്രാങ്കൈസ് ഡയറക്ടറായിരുന്ന ഈവ മാര്‍ട്ടിന്‍ തുടക്കമിട്ട വണ്‍സ്‌പേസ് സ്റ്റുഡിയോ & വെല്‍നെസ് സെന്ററില്‍ നക്കുന്ന ശില്‍പ്പശാല നയിക്കുന്നത്  ഈ രംഗത്തെ വിദഗ്ധരായ സി.എസ്. സന്ദീപ് ജയചന്ദ്രന്‍ (കമ്പനി സെക്രട്ടറി), സി.എ. അനില്‍ ദാസ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്) എന്നിവരാണ്. ഇന്ത്യന്‍, അന്തര്‍ദേശീയ ക്ലയന്റുകളുമായി പ്രവര്‍ത്തിച്ചുള്ള വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയം ഇവര്‍ പങ്കുവയ്ക്കും.

ഇന്ത്യയില്‍ ഒരു ബിസിനസ്സ് സ്ഥാപിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമായാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബിസിനസ്സ് അന്തരീക്ഷം, നിയമപരമായ ഘടനകള്‍, നികുതി വ്യവസ്ഥകള്‍, പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് പ്രായോഗികമായ അറിവുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഡിസംബര്‍ 18് വൈകിട്ട് 6ന് ആരംഭിക്കുന്ന ശില്‍പ്പശലയില്‍ പ്രവേശനം സൗജന്യമായിരിക്കുന്നും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.onespacestudio.in, info@onespacestudio.in