ഡിഎസ്എൽആർ (DSLR) ക്യാമറക്ക് സമാനമായ ഫീച്ചറുകളുള്ള ഓപ്പോ റെനോ 14 സീരീസ് 5ജി ഫോണുകൾ മൈജിയിൽ.

റെനോ 14 , റെനോ 14 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് പ്രധാനമായും ഈ സീരീസിൽ വരുന്നത്. മീഡിയ ടെക് ഡൈമെൻസിറ്റി 8450 ചിപ്സെറ്റാണ് റെനോ 14 പ്രോയിൽ പ്രവർത്തിക്കുന്നത്.

author-image
Shibu koottumvaathukkal
New Update
IMG-20250623-WA0007(1)

കോഴിക്കോട്: ലോകപ്രശസ്ത സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോയുടെ റെനോ 14 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ മൈജിയിൽ നിന്ന് സ്വന്തമാക്കാം. ബ്രാൻഡ് ഒഫീഷ്യൽ പാർട്ണറായ മൈജിയിലാണ് കേരളത്തിൽ ആദ്യമായി ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. മൈജിയുടെ 131 ഷോറൂമുകളിലും ഓപ്പോ റെനോ 14 സീരീസ് എക്‌സ്പീരിയൻസ് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2 വർഷ എക്‌സ്ട്രാ വാറന്റി, ബോട്ട് എയർഡോപ്‌സ് പ്രിമോ, ബ്ലൂടൂത്ത് സൗണ്ട് ബാർ എന്നിവയുൾപ്പെടെ 12,499 രൂപയുടെ കോംബോ സമ്മാനവും മൈജി നൽകുന്നുണ്ട്.

 

 

പെർഫെക്റ്റ് പോർട്രെയിറ്റ് ഫോട്ടോകൾക്ക് ഏറ്റവും അനുയോജ്യമായ നമ്പർ വൺ ക്ലാരിറ്റിയുള്ള ഏറ്റവും നല്ല എ ഐ പോർട്രെയ്റ്റ് ക്യാമറയാണ് ഫോണിന്റെ മുഖ്യസവിശേഷത. ഡി എസ് എൽ ആർ ക്യാമറക്ക് സമാനമായ ഫീച്ചറുകൾ ഉള്ള ഈ ഫോൺ മൈജിയിൽനിന്ന് മികച്ച ഫിനാൻസ് സൗകര്യത്തോട് കൂടി ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 10 % ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 6 മാസംവരെ പലിശ രഹിത വായ്പ, സീറോ ഡൗൺപെയ്‌മെന്റ് സ്‌കീംസ് , 180 ദിവസത്തേക്ക് എക്സ്ട്രാ പ്രൊട്ടക്ഷൻ നൽകുന്ന അഡീഷണൽ വാറന്റി, ജിയോ മെമ്പേഴ്‌സിന് ഒടിടി ആപ്പുകളുടെ 6 മാസ സബ്‌സ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും. കൂടാതെ കൈയ്യിലുള്ള പഴയ ഫോണുകൾ നൽകി ഓപ്പോ റെനോ 14 സീരീസ് ഫോണുകൾ വാങ്ങുമ്പോൾ മികച്ച എക്‌സ്‌ചേഞ്ച് വാല്യുവും മൈജിയിൽനിന്ന് ലഭിക്കുന്നു.

3.5 x ടെലിഫോട്ടോ ക്യാമറ, 50,000 ത്തിൽ കുറഞ്ഞ വിലയിൽ 120x ഡിജിറ്റൽ സൂം ഉള്ള ഏക ഫോൺ, ഹൈ ക്ലാരിറ്റിയുള്ള വീഡിയോകളെടുക്കാൻ 4 കെ എച് ഡി ആർ 60 എഫ് പി എസ് ഫ്രണ്ട് & ബാക്ക് ക്യാമറകൾ, 2.0 എ ഐ എഡിറ്റർ, എ ഐ ഫ്ലാഷ് ഫോട്ടോഗ്രഫി; സ്മൂത്തായ പ്രകടനത്തിന് 6200 എം എ എച് ബാറ്ററി + 80 വാട്സ് SUPERVOOC ചാർജ്, എ ഐ നാനോ കൂളിംഗ് സിസ്റ്റം, പ്രീമിയം ഗ്ലാസ് ബോഡി, ഏറോസ്‌പേസ് ഗ്രേഡ് അലൂമിനിയം ഫ്രെയിം എന്നിവയുമായി ഐ ഫോണിന് തുല്യമായ ഡിസൈൻ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഉള്ളതാണ് ഓപ്പോ റെനോ 14 സീരീസ് സ്മാർട്ട്‌ഫോണുകൾ. 1.5 കെ റെസല്യൂഷൻ, ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം, എ ഐ എഡിറ്റർ 2.0 എന്നിവയാണ് ഓപ്പോ റെനോ 14 പ്രോ യുടെ മറ്റ് സവിശേഷതകൾ.

 

റെനോ 14 , റെനോ 14 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് പ്രധാനമായും ഈ സീരീസിൽ വരുന്നത്. മീഡിയ ടെക് ഡൈമെൻസിറ്റി 8450 ചിപ്സെറ്റാണ് റെനോ 14 പ്രോയിൽ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പാണ് റെനോ 14ൽ ഉണ്ടാകുക. പ്രൊഫഷണൽ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഏറ്റവും അനുയോജ്യമായ മോഡലാണ് റെനോ 14 പ്രോ. പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ റെനോ 14 പ്രോ യും ഫോറസ്റ്റ് ഗ്രീൻ, പേൾ വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റെനോ 14 നും ലഭ്യമാവും. റെനോ 14 സീരീസ് ഫോണുകളുടെ നാലായിരത്തിൽ അധികം സ്‌റ്റോക്കുകൾ ആദ്യ ദിവസംതന്നെ മൈജിയിൽ എത്തിയിട്ടുണ്ട്.

 

kozhikode myg