/kalakaumudi/media/media_files/2026/01/12/img-20260112-wa0020-2026-01-12-17-35-36.jpg)
കൊച്ചി: ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ റെനോ 15 സീരീസ് 5ജിയുടെ ഇന്ത്യയിലെ ഒഫീഷ്യൽ ലോഞ്ച് മൈജിയുടെയും ഓപ്പോയുടെയും ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്നു. കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന 'റെനോ എലൈറ്റ് നൈറ്റ് ' പ്രോഗ്രാമിൽ മൈജിയുടെ ചെയർമാൻ എ. കെ. ഷാജി , പ്രശസ്ത സിനിമാതാരം മഹിമ നമ്പ്യാർ, ഡാനിയൽ (സെയിൽസ് ഹെഡ് ഓപ്പോ ഇന്ത്യ), ലയണൽ ( കീ അക്കൗണ്ട്സ് ഹെഡ് ഓപ്പോ ഇന്ത്യ ), സൈമൺ ലിയാങ് (സിഇഒ ഓപ്പോ കേരള), പ്രവീൺ ആർ( അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഓപ്പോ കേരള) എന്നിവർ ചേർന്ന് നിർവ്വഹിച്ചു
റെനോ 15 സീരീസ് 5ജി എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. എ ഐ പിന്തുണയുള്ള അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റം, നൈറ്റ് ഫോട്ടോഗ്രഫിക്കായി മെച്ചപ്പെടുത്തിയ ലോ ലൈറ്റ് പെർഫോമൻസ് , പോർട്രെയിറ്റ്, അൾട്രാവൈഡ്, മാക്രോ മോഡുകൾ, ഹൈ ക്വാളിറ്റി 4കെ വീഡിയോ റെക്കോർഡിംഗ്, ഫ്രണ്ട് ക്യാമറയിൽ ക്ലിയർ സെൽഫിക്കും വീഡിയോ കോളിനും പ്രത്യേക എ ഐ ഫീച്ചറുകൾ തുടങ്ങിയവയാണ് ഈ ഫോണിന്റെ ഹൈ ലൈറ്റ്.
സ്നാപ് ഡ്രാഗൺ 7 ജെൻ 4 ഡൈമെൻസിറ്റി 8450 ഫാസ്റ്റ് പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫാസ്റ്റ് മൾട്ടി ടാസ്‌കിംഗിനായി ഉയർന്ന റാം ഓപ്ഷനുകൾ, ലാഗ് ഇല്ലാത്ത ഗെയിമിംഗ് അനുഭവം, ഓപ്പോയുടെ ആൻഡ്രോയിഡ് അധിഷ്ഠിത കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ ഇതിന്റെ പ്രകടന മികവ് ഉയർത്തുന്നു.
സ്ലിം, പ്രീമിയം ഫിനിഷോടുകൂടിയ സ്റ്റൈലിഷ് ഡിസൈൻ, ഉയർന്ന റെസല്യൂഷൻ അമോലെഡ് ഡിസ്പ്ലേ, സ്മൂത്ത് സ്‌ക്രോളിംഗിനായി ഹൈ റിഫ്രെഷ് റേറ്റ്, ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഡിസൈൻ & ഡിസ്പ്ലേ ഫീച്ചറുകൾക്കൊപ്പം 5ജി സപ്പോർട്ട്, ഡ്യൂവൽ സിം, വൈ ഫൈ, ബ്ലൂ ടൂത്ത്, എൻ എഫ് സി കണക്റ്റിവിറ്റി, എഐ പ്രൈവസി & സെക്യൂരിറ്റി ഫീച്ചറുകൾ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈറെസല്യൂഷൻ ഓഡിയോ സപ്പോർട്ട് എന്നിവയുമുണ്ടാകും.
/filters:format(webp)/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
ഫാസ്റ്റ് ചാർജിംഗിനൊപ്പം സേഫ് & സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് ഉറപ്പ് വരുത്തുന്നതിനായി 6,200എംഎഎച്ച് മുതൽ 7,000എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററി, കുറച്ച് സമയം ചാർജ് ചെയ്താൽ തന്നെ ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന 80 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ലോഞ്ചിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് ഓപ്പോയും മൈജിയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. സീറോ ഡൗൺപെയ്‌മെന്റിൽ ഏറ്റവും കുറഞ്ഞ ഇ എം ഐയിൽ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നിന്ന് ഓപ്പോ റെനോ 15 സീരീസ് 5ജി സ്വന്തമാക്കാവുന്നതാണ്. പഴയ ഫോണുകൾ ഏറ്റവും മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്ത് മികച്ച ഓഫറിൽ പുതിയ ഓപ്പോ റെനോ 15 സീരീസ് 5ജി വാങ്ങാനുള്ള സ്പെഷ്യൽ അവസരവും മൈജിയിലുണ്ട്.
പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് മൈജിയുടെ ലോയൽറ്റി പോയന്റ് ലഭിക്കുന്നതാണ്. ഈ ലോയൽറ്റി പോയന്റ്സ് ഉപയോഗിച്ച് അഡീഷണൽ പർച്ചേസ് നടത്താം. കൂടാതെ ഇൻഷുറൻസിന് സമാനമായ പരിരക്ഷ നൽകുന്ന പ്രൊട്ടക്ഷൻ പ്ലാൻ കസ്റ്റമേഴ്സിന് ഉപയോഗപ്പെടുത്താവുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
