/kalakaumudi/media/media_files/2025/12/21/pattom-sut-2025-12-21-16-58-13.jpg)
തിരുവനന്തപുരം: എസ് യു ടി ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചു. ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.
എസ് യു ടി ആശുപത്രിയുടെ സേവന പാരമ്പര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട സേവന ത്വര വളര്‍ത്തി എടുക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ട ഉത്സാഹവും എല്ലാ ജീവനക്കാരിലും വേണമെന്ന ചിന്തയ്ക്ക് തുടക്കം കുറിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ പ്രത്യേകത എന്ന് ഉദ്ഘടന വേളയില്‍ അദ്ദേഹം പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന്‍ നായര്‍, സി എല്‍ ഒ രാധാകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ വകുപ്പ് മേധാവികളും മറ്റു ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
