പേടിഎമ്മിന്റെ പ്രസിഡന്റ് ഭാവേഷ് ഗുപ്ത രാജിവെച്ചു

2020 ആഗസ്റ്റിലാണ് പേടിഎമ്മിന്റെ വിവിധ വെര്‍ട്ടിക്കലുകളുടെ മേധാവിയായി ഭാവേഷ് ഗുപ്ത ചുമതലയേറ്റത്.

author-image
anumol ps
New Update
gupta

ഭാവേഷ് ഗുപ്ത

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: പേടിഎമ്മിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും പ്രസിന്റുമായ ഭാവേഷ് ഗുപ്ത രാജിവെച്ചു. 2020 ആഗസ്റ്റിലാണ് പേടിഎമ്മിന്റെ വിവിധ വെര്‍ട്ടിക്കലുകളുടെ മേധാവിയായി ഭാവേഷ് ഗുപ്ത ചുമതലയേറ്റത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്താതെ ബിസിനസ് നടത്തിയെന്നതിന്റെ പേരില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 300 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു. റിസര്‍വ് ബാങ്കിന്റെ നടപടികള്‍ മൂലം കനത്ത പ്രതിസന്ധി നേരിടുന്ന യു. പി. ഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് പേടിഎം. 

bhavesh gupta paytm president resigned