പേയ്ടിഎം പ്രസിഡന്റ് ഭവേഷ് ഗുപ്ത രാജിവച്ചു

പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിൻറെ സിഇഒ ആയി ചുമതല ഏല്‍ക്കും.

author-image
Vishnupriya
New Update
bhavesh gupta

ഭവേഷ് ഗുപ്ത

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ഓൺലൈൻ പണമിടപാട് പ്ലാറ്റ്ഫോമായ പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതോടൊപ്പം, പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിൻറെ സിഇഒ ആയി ചുമതല ഏല്‍ക്കും. പേയ്ടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും.

അടുത്തകാലത്തായി പേയ്ടിഎം തലപ്പത്തുനിന്ന് നിരവധി പേര്‍ പേര്‍ വിട്ടൊഴിയുന്നതിനിടെയാണ് ഭവേഷ് ഗുപ്തയുടെയും രാജി. പേയ്ടിഎം ബാങ്കിൻറെ എംഡിയും സിഇഒയുമായ സുരീന്ദര്‍ ചൗള മാര്‍ച്ചില്‍ രാജിവച്ചിരുന്നു.

paytm bhavesh gupta