പേടിഎം ഓഹരിക്ക് ഏറ്റവും ഉയര്‍ന്ന ടാര്‍ഗറ്റ് വില നല്‍കി ജെഫരിസ്

ഈ അടുത്താണ് കമ്പനി യുപിഐയില്‍ പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ അവതരിപ്പിച്ചത്. അതോടൊപ്പം വെല്‍ത്ത് സെഗ്മെന്റ് കൂടി അവതരിപ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി കണക്കാക്കുന്നു.

author-image
Biju
New Update
pay

മുംബൈ: ലിസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇത്രയും വര്‍ഷമായിട്ടും കാര്യമായ മുന്നേറ്റം ഓഹരിയില്‍ പ്രകടമാക്കാന്‍ പേടിഎമ്മിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി റിക്കവറിയുടെ സൂചനകള്‍ നല്‍കുകയാണ് പേടിഎം ഓഹരികള്‍. ഓഹരി വിലയില്‍ കൂടുതല്‍ മുന്നേറ്റം പ്രതീക്ഷിച്ചുകൊണ്ട് ടാര്‍ഗറ്റ് വില ഉയര്‍ത്തുകയാണ് അനലിസ്റ്റുകള്‍.

ലിസ്റ്റിംഗ് മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയ ഓഹരിയാണ് പേടിഎം. സംഭവ ബഹുലമായിരുന്നു ഓഹരിയുടെ യാത്ര. ഇപ്പോഴിതാ വീണ്ടും ഓഹരി വാര്‍ത്തകളില്‍ ഇടം നേടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ നല്ലൊരു മുന്നേറ്റത്തിനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഈ മാസം 5 ആം തിയതിയാണ് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 1296 രൂപയിലേക്ക് എത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ക്കുള്ള പ്രകടനം വിലയിരുത്തിയാല്‍ ഓഹരിയില്‍ അപ്പ് ട്രെന്‍ഡ് തന്നെയാണ് കാണുന്നത്.

ഓഹരിക്ക് ഇനിയും മുന്നേറ്റ സാധ്യതയുണ്ട് എന്നാണ് പ്രമുഖ ബ്രോക്കറേജായ ജെഫേരിസ് അഭിപ്രായപ്പെടുന്നത്. ഓഹരിക്ക് ബൈ ശുപാര്‍ശ നല്‍കി കൊണ്ട് ടാര്‍ഗറ്റ് വില ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു മുന്‍പ് 1370 രൂപയാണ് ടാര്‍ഗറ്റ് വിലയാണ് നല്‍കിയിരുന്നത്. ഇത്തവണ 1420 രൂപ വരെ പോയേക്കാം എന്നാണ് ജെഫറീസ് അഭിപ്രായപ്പെടുന്നത്. നിലവിലെ വിലയില്‍ നിന്നും 21 ശതമാനത്തിന്റെ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തന ചിലവ് കുറഞ്ഞതിനാല്‍ എബിറ്റെട അനുമാനങ്ങള്‍ ഉയര്‍ത്തി. എബിറ്റെട 9-14 ശതമാനം വരെ രേഖപ്പെടുത്താന്‍ സാധിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മാനേജ്മെന്റ് മീറ്റില്‍ അറിയിച്ചത് കമ്പനിക്ക് കൂടുതല്‍ കൂടുതല്‍ ലാഭത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടുണ്ട് എന്നാണ്. ജൂണ്‍ പാദത്തില്‍ 122 കോടി രൂപയുടെ ലാഭം കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലിസ്റ്റ് ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ലാഭത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഇവിടെ ഒരു പരിമിതി ഉള്ളത് മറ്റു വരുമാനം ഉയര്‍ന്നതാണ് ലാഭത്തില്‍ പിന്തുണ നല്‍കിയത് എന്നാണ്. അതായത് അവരുടെ പ്രധാന ബിസിനസില്‍ നിന്നുമല്ലാതെ ഉള്ള വരുമാനമാണ് തുണച്ചത്. ഇത് എപ്പോഴും ഉണ്ടാകണമെന്നില്ല. മാത്രമല്ല ചെയുന്ന ബിസിനസ് എന്താണോ അതില്‍ നിന്നുമുള്ള വരുമാനം അല്ലെങ്കില്‍ ലാഭം കൈവരിക്കുമ്പോഴാണ് കമ്പനിയുടെ കാര്യക്ഷമത കൂടുതല്‍ അളക്കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിക്ക് 839 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കമ്പനി വളര്‍ച്ചയുടെ പാതയിലാണ് എന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

ഈ അടുത്താണ് കമ്പനി യുപിഐയില്‍ പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ അവതരിപ്പിച്ചത്. അതോടൊപ്പം വെല്‍ത്ത് സെഗ്മെന്റ് കൂടി അവതരിപ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി കണക്കാക്കുന്നു.

ജെഫരിസ് കൂടാതെ മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരിയില്‍ കവറേജ് എടുത്തിരുന്നു. എന്നാല്‍ ബ്രോക്കറേജ് ഓഹരിക്ക് ഈക്വല്‍ വെയിറ്റ് എന്ന റേറ്റിംഗ് ആണ് നല്‍കിയത്. ഓഹരിക്ക് 1175 രൂപയാണ് ടാര്‍ഗറ്റ് വില നല്‍കിയിട്ടുള്ളത്. നിലവിലെ വിലയില്‍ നിന്നും കുറവ് ഉണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്. 

ഈ ബ്രോക്കറേജ് ഉള്‍പ്പെടെ 18 അനലിസ്റ്റുകള്‍ ഓഹരിക്ക് കവറേജ് നല്‍കിയിട്ടുണ്ട്. ഇതില്‍ 9 അനലിസ്റ്റുകളാണ് ഓഹരി വില കയറും എന്ന് പ്രതീക്ഷിക്കുന്നത്. 5 അനലിസ്റ്റുകള്‍ കൈവശമുള്ള നിക്ഷേപകര്‍ അത് തുടരാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ 4 അനലിസ്റ്റുകള്‍ സെല്‍ എന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

paytm