കേരളത്തിൽ വികസനത്തിന് ഒരുങ്ങി പീക്ക്എയർ

ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി, എന്റർപ്രൈസ് നെറ്റ്‌വർക്ക് സൊലൂഷനുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

author-image
anumol ps
New Update
peakair

പ്രതീകാത്മക ചിത്രം 

 

 

കൊച്ചി: കേരളത്തിൽ വികസന പദ്ധതികൾക്ക് ഒരുങ്ങി സ്മാർട്ട് സിറ്റി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് (ഐ.എസ്.പി.) സേവനദാതാവായ ‘പീക്ക്എയർ’. ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി, എന്റർപ്രൈസ് നെറ്റ്‌വർക്ക് സൊലൂഷനുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

പുതിയ ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കൽ എന്നിവയാണ് വികസനങ്ങളുടെ പ്രധാനഭാഗമെന്ന് പീക്ക്എയർ സി.ഇ.ഒ. ജിജോ ഡേവിഡ് പറഞ്ഞു. വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട കമ്പനികളെ ഏറ്റെടുക്കാനും പദ്ധതിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനിൽ മാമ്പള്ളിലും ജോർജ് തോമസും പറഞ്ഞു.

peakair