മുംബൈ: ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുന്ന മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ച് പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്. നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ സൂചിക അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവര്‍ത്തനം.
പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ)22ന് ആരംഭിച്ച് സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. എസ്ഐപി തുകയാകട്ടെ 1,000 രൂപയുമാണ്. കുറഞ്ഞത് 25 ശതമാനം വീതം നിക്ഷേപം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കും. ഡെറ്റിലും റീറ്റ്സിലും വിദേശ ഓഹരികളിലും നിക്ഷേപിക്കുന്നതിലൂടെ അധിക വൈവിധ്യവത്കരണത്തിന്റെ സാധ്യതയും ഫണ്ടിന് പ്രയോജനപ്പെടുത്താനാകും.