
പ്രതീകാത്മക ചിത്രം
കൊച്ചി: പിരാമൽ ഫിനാൻസ് വായ്പ മേഖലകളിലേക്ക് കടക്കാൻ ഒരുങ്ങുന്നു. പിരാമൽ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് പിരാമൽ ഫിനാൻസ്.ഈ നടപ്പു സാമ്പത്തിക വർഷം പരമ്പരാഗത സ്വർണ വായ്പ ബിസിനസ്, മൈക്രോഫിനാൻസ് വായ്പ മേഖലകളിലേക്ക് കടക്കാനാണ് പിരാമൽ ഫിനാൻസ് പദ്ധതിയിടുന്നത്. പിരാമൽ ഫിനാൻസി​ന്റെ ശാഖകളുടെ എണ്ണം 600 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വർണ പണയവും മൈക്രോ ബിസിനസ് വായ്പകളും ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും റിസ്‌ക് കൂടുതലുള്ള മേഖലകളാണെങ്കിലും അണ്ടർറൈറ്റിംഗ് ശേഷിയുണ്ടെന്നും പിരാമൽ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
