തൃശൂരില്‍ ലുലുമാള്‍ ഉയരാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്ത് എം എ യൂസഫലി

2022ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് തൃശൂരിലെ ലുലു മാള്‍ പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിലെ ഒരു നേതാവിന്റെയും ഇടപെടല്‍ പദ്ധതി വൈകിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

author-image
Biju
New Update
LULU

തൃശൂര്‍: കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ജന്മനാടായ തൃശൂരും ലുലുമാള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ചിലരുടെ അനാവശ്യ ഇടപെടല്‍ കാരണം ഇത് വൈകുകയാണെന്ന് എം എ യൂസഫലി.

2022ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് തൃശൂരിലെ ലുലു മാള്‍ പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിലെ ഒരു നേതാവിന്റെയും ഇടപെടല്‍ പദ്ധതി വൈകിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

3000 പേര്‍ക്ക് ജോലി കിട്ടുന്ന പദ്ധതിയാണ് തൃശൂരിലെ ലുലു ഷോപ്പിംഗ് മാളിലൂടെ ആവിഷ്‌കരിച്ചതെന്ന് യൂസഫലി പറഞ്ഞു. മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് കേസായത്. രണ്ടരവര്‍ഷമായി കേസ് ഹൈക്കോടതിയിലാണ്.

ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരം പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും.തടസങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴാണ് ഈ സ്ഥിതിവിശേഷം.

m a yousafali