ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 20 ന്

ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ഇഎംഐ പ്ലാനുകളും ലഭ്യമാവും. ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ വില്‍പനയ്ക്കെത്തും.

author-image
anumol ps
New Update
amazon

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പ്രൈം ഡേ സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍. ജൂലൈ 20 ന് പ്രൈം ഡേ സെയില്‍ ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി വന്‍ വിലക്കിഴിവാണ് വില്‍പനമേളയില്‍ ലഭിക്കുക. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ഇഎംഐ പ്ലാനുകളും ലഭ്യമാവും. ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ വില്‍പനയ്ക്കെത്തും.

ജൂലൈ 20 മുതല്‍ 21 വരെയാണ് പ്രൈം ഡേ സെയില്‍ നടക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്റുകളും ഉള്‍പടെ ഇന്റല്‍, സാംസങ്, വണ്‍പ്ലസ്, ഐഖൂ, ഓണര്‍, സോണി, അസുസ് ഉള്‍പടെ 450 ല്‍ ഏറെ ബ്രാന്റുകള്‍ വില്‍പനമേളയില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ഉപകരണങ്ങളും വില്‍പനയ്ക്കെത്തും.

എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ നിന്നും 10 ശതമാനം വിലക്കിഴിവ് പ്രൈം ഡേ സെയിലില്‍ ലഭിക്കും. ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2500 രൂപവരെ വെല്‍ക്കം റിവാര്‍ഡ് ആയും പ്രൈം ഉപഭോക്താക്കള്‍ക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപവരെയുള്ള റിവാര്‍ഡുകളും ലഭിക്കും.

 

 

amazon