/kalakaumudi/media/media_files/2025/02/12/dXGcPBHBWK8uU4UQFk4V.jpg)
Rep. Img.
പാരിസ്: നിര്‍മിത ബുദ്ധിയുടെ (എഐ) വന്‍ അവസരങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. പാരിസില്‍ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന എഎയുടെ വന്‍ സാധ്യതകളെ കുറിച്ച് സുന്ദര്‍ പുച്ചെ വ്യക്തമാക്കിയത്.
എഐ ആക്ഷന്‍ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രയുമായി കൂടിക്കാഴ്ച്ച നടത്താനായതിലെ സന്തോഷവും അദ്ദേഹം എക്സിലെ പോസ്റ്റില്‍ പങ്കുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ സഹ-അദ്ധ്യക്ഷത വഹിക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
'എഐ ആക്ഷന്‍ ഉച്ചകോടിക്കിടെ പാരിസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് എഐ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഗൂഗിളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു'- ഗൂഗിള്‍ മേധാവി എക്സില്‍ കുറിച്ചു.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് എഐ എന്നാണ് ഉച്ചകോടിയ്ക്കിടെ സുന്ദര്‍ പുച്ചെ വ്യക്തമാക്കിയത്. നിര്‍മിത ബുദ്ധിയെന്ന സാങ്കേതിക വിദ്യയ്ക്ക് ഒരു സുവര്‍ണ കാലഘട്ടം തന്നെ തീര്‍ക്കാനാവും. എഐയെ വേണ്ട വിധം ഉപയോഗിക്കാത്തതാണ് അപകടമാകുന്നത്. എഐ വികസനത്തിനായി ഗൂഗിള്‍ 7500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗൂഗിള്‍ മേധാവി, എഐയ്ക്കായുള്ള ഒരു ആഗോള ചട്ടക്കൂടിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. കൂട്ടായ ആഗോള ശ്രമങ്ങള്‍ക്ക് മാത്രമേ എഐയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനും ഇതിനോടുള്ള വിശ്വാസം വളര്‍ത്തുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അകയ്ക്കുള്ള ഭരണവും മാനദണ്ഡങ്ങളും സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് എഐയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഏറ്റവും വലിയ തടസം. എന്നാല്‍, സാങ്കേതികവിദ്യ വരുമ്പോള്‍ ഒരിക്കലും ജോലി സാധ്യതകള്‍ നഷ്ടമാകുന്നില്ല, പകരം അതിന്റെ സ്വഭാവം മാത്രമാണ് മാറുന്നത്. ഇത് തെളിയിച്ചിട്ടുള്ള വസ്തുതയാണെന്നും സുന്ദര്‍ പിച്ചെ വ്യക്തമാക്കി.