ന്യൂഡല്‍ഹി: സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വാകര്യകമ്പനികള്‍ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കമ്പനികള്‍ക്ക് ചെറു ആണവ റിയാക്ടറുകള്‍ സ്വന്തം ചിലവില്‍ ആരംഭിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കാം. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു.
സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 220 മെഗാവാട്ടിനു താഴെ ശേഷിയുള്ള 'ഭാരത് സ്‌മോള്‍ റിയാക്ടറുകള്‍' എന്ന കുഞ്ഞന്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സുരക്ഷിതമായ റിയാക്ടറുകളായിട്ടാണ് ഇവ അറിയപ്പെടുന്നത്. ചെലവും താരതമ്യേന കുറവാണ്.
ആദ്യമായാണ് സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്ത് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ 40 മുതല്‍ 50 വരെ റിയാക്ടറുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.മൊത്തം ഊര്‍ജ ഉല്‍പാദനത്തില്‍ ആണവോര്‍ജത്തിന്റെ തോത് കാര്യമായി വര്‍ധിപ്പിക്കാനാണ് സ്വകാര്യപങ്കാളിത്തം.