പ്രതീകാത്മക ചിത്രം
കൊച്ചി: 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സംയോജിത ലാഭം 45.81 കോടി രൂപയായി ഉയർന്നു. കൊച്ചി ആസ്ഥാനമായാണ് ജിയോജിത് പ്രവർത്തിക്കുന്നത്. മുൻവർഷത്തെ സമാനപാദത്തിലെ ലാഭം 22.08 കോടി രൂപയായിരുന്നു. 107 ശതമാനം വർധനവാമ് രേഖപ്പെടുത്തിയിരിക്കുന്നത്. സംയോജിത വരുമാനം 115.98 കോടി രൂപയിൽ നിന്ന് 56 ശതമാനം ഉയർന്ന് 181.18 കോടി രൂപയായെന്നും സ്റ്റോക്ക് എക്സ്‌ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജിയോജിത് വ്യക്തമാക്കി.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ 39.63 കോടി രൂപയിൽ നിന്ന് 77.03 കോടി രൂപയായി. 94 ശതമാനമാണ് വർധന. അതേസമയം, ഇക്കഴിഞ്ഞ മാർച്ചുപാദവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺപാദ കണക്കുകൾ കുറവാണ്. മാർച്ചുപാദ സംയോജിത ലാഭം 51.91 കോടി രൂപയും വരുമാനം 208.56 കോടി രൂപയും എബിറ്റ്ഡ 83.36 കോടി രൂപയുമായിരുന്നു. ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 1.03 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് ജിയോജിത് കൈകാര്യം ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
