ഇന്‍ഫോസിസിന്റെ ലാഭം 6,368 കോടി രൂപ

ജൂണ്‍ പാദത്തില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. 3.6 ശതമാനം വര്‍ധനയോടെ 39,315 കോടിയായാണ് വരുമാനം ഉയര്‍ന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 37,933 കോടി രൂപയായിരുന്നു.

author-image
anumol ps
New Update
infosys

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00




ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 6,368 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇത് 5945 കോടി രൂപയായിരുന്നു. 7.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ പാപ്രതീകാത്മക ചിത്രംദത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവുണ്ടായി. 20 ശതമാനത്തതിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ജൂണ്‍ പാദത്തില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. 3.6 ശതമാനം വര്‍ധനയോടെ 39,315 കോടിയായാണ് വരുമാനം ഉയര്‍ന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 37,933 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 21.1 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 20.8 ശതമാനമായിരുന്നു. 30 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

infosys