ജെ.എം.ജെ ഫിന്‍ടെകിന്റെ ലാഭം 1.82 കോടി രൂപ

ആദ്യ പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 78.47 ലക്ഷം രൂപയില്‍ നിന്ന് 3.69 കോടി രൂപയായി.

author-image
anumol ps
New Update
jmj fintech

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



ന്യൂഡല്‍ഹി:  പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 1.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 18.86 ലക്ഷം രൂപയായിരുന്നു. 866 ശതമാനമാണ് വര്‍ധനവ്.  
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 294 ശതമാനം വളര്‍ച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു.

ആദ്യ പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 78.47 ലക്ഷം രൂപയില്‍ നിന്ന് 3.69 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍നിന്ന് 20 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു. കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തി കഴിഞ്ഞസാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 7 ശതമാനം വളര്‍ച്ച കൈവരിച്ച് 26.87 കോടി രൂപ ആയി.

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ജി.എം.ജെ ഫിന്‍ടെക്. എട്ട് ശതമാനത്തോളം ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 77 ശതമാനത്തോളം നേട്ടം ജെ.എം.ജെ ഫിന്‍ടെക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം 10 ശതമാനത്തിലധികവും. 30.99 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണിത്.

jmj fintech