പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹാര്‍ദ്ദ പെയിന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്റ്‌സിന്റെ പ്രവര്‍ത്തന ലാഭം 24 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 കോടി രൂപ) ആയി. അഞ്ചു വര്‍ഷം മുമ്പായിരുന്നു കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.
കമ്പനിയുടെ ആകെ വരുമാനം 2000 കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ പത്തിരട്ടി കൂടുതല്‍ നേട്ടമാണ് ഇതിലൂടെ കമ്പനിക്കു കൈവരിക്കാനായത്. ഡെകറേറ്റീവ് പെയിന്റുകള്‍, ഇന്‍ഡസ്ട്രിയല്‍ കോട്ടിങ് ബിസിനസ് എന്നിവയില്‍ കൈവരിച്ച മികച്ച നേട്ടത്തിന്റെ പിന്‍ബലത്തിലാണ് ഉയര്‍ന്ന വരുമാനം നേടാനായത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയെന്ന നേട്ടംകൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ നേട്ടം കൈവരിക്കുന്ന പുതിയ പെയിന്റ് കമ്പനി എന്ന നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ജെഎസ്ഡബ്ല്യു പെയിന്റ്‌സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത് ജിന്‍ഡല്‍ പറഞ്ഞു.