ജ്യോതി ലാബ്‌സിന്റെ വരുമാനത്തില്‍ വര്‍ധനവ്

2023-24ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം  51.9 ശതമാനം വര്‍ധിച്ച് 480 കോടി രൂപയായി. 

author-image
anumol ps
Updated On
New Update
jyothy labs

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00




ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എഫ്.എം.സി.ജി  കമ്പനിയായ ജ്യോതി ലാബ്‌സിന്റെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. വരുമാനത്തില്‍ 10.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം 2,757 കോടി രൂപയാണ്.  മൊത്തം വിറ്റുവരവിന്റെ 76 ശതമാനം വിഹിതം നേടുന്നത് ഫാബ്രിക്ക് കെയര്‍, ഡിഷ് വാഷ് വിഭാഗത്തില്‍ നിന്നാണ്. ഈ രണ്ടു വിഭാഗങ്ങളില്‍ യഥാക്രമം 10 ശതമാനം, 6 ശതമാനം എന്നിങ്ങനെ ബിസിനസ് വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. മാര്‍ഗോ സോപ്പ് വില്‍പ്പനയില്‍ വര്‍ധനയുണ്ടായത് കൊണ്ട് പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ 18 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. എന്നാല്‍ ഗാര്‍ഹിക കീടനാശിനികളുടെ വിഭാഗത്തില്‍ വളര്‍ച്ച 10 ശതമാനം കുറഞ്ഞു. വടക്ക്, കിഴക്ക് വിപണികളില്‍ വില്‍പ്പന കുറഞ്ഞതാണ് കാരണം. മൊത്തം വരുമാനത്തിന്റെ 8-9 ശതമാനം പരസ്യ പ്രചാരണ ചെലവുകള്‍ക്ക് വിനിയോഗിക്കും. ഇത് ബ്രാന്‍ഡുകളെ ശക്തമാക്കാന്‍ സഹായിക്കും. ശക്തമായ ബാലന്‍സ് ഷീറ്റും ക്യാഷ് ഫ്ളോയും കമ്പനിക്ക് കരുത്ത് നല്‍കുന്നു. 2023-24ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം  51.9 ശതമാനം വര്‍ധിച്ച് 480 കോടി രൂപയായി. 



jyothy labs