പ്രതീകാത്മക ചിത്രം
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന്റെ ലാഭം 30.17 കോടി രൂപയായി.
നികുതി അടവുകള്‍ക്കു മുന്‍പുള്ള ലാഭത്തില്‍ 22.52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പലിശയിനത്തില്‍ ലഭിച്ചത് 305.62 കോടി രൂപയാണ്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 1,960 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപം 1,448 കോടിയിലേക്കും ആകെ വായ്പ 1,705 കോടിയിലേക്കുമെത്തി. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 1.6 ശതമാനമാണ്.