കൊശമറ്റം ഫിനാന്‍സിന്റെ പ്രവര്‍ത്തന ലാഭം 150 കോടി രൂപ

സ്വര്‍ണപ്പണയവായ്പ രംഗത്താണ് കൊസമറ്റം ഫിനാന്‍സ് ഈ നേട്ടം കൈവരിച്ചത്.

author-image
anumol ps
New Update
kosamattam finance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രവര്‍ത്തന ലാഭം 150 കോടി രൂപയായി ഉയര്‍ന്നു. സ്വര്‍ണപ്പണയവായ്പ രംഗത്താണ് കൊസമറ്റം ഫിനാന്‍സ് ഈ നേട്ടം കൈവരിച്ചത്. പലിശ വരുമാനത്തില്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.51 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം ആകെ ബിസിനസ് 9000 കോടി കവിഞ്ഞതോടെ 2025 സാമ്പത്തികവര്‍ഷം അത് പതിനായിരം കോടിയില്‍ കൂടുതല്‍ എത്തുമെന്നും അതിനായി നൂറോളം ബ്രാഞ്ചുകള്‍ തുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ മാത്യു കെ.ചെറിയാന്‍ അറിയിച്ചു.

 

koshamattam finance