പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 1056 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 903 കോടി രൂപയായിരുന്നു. 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ ദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം 8 ശതമാനം ഉയര്‍ന്ന് 3,409 കോടി രൂപയായി. 3,358 കോടി രൂപയാണ് പലിശ വരുമാനം. 20 ശതമാനത്തോളം ഉയര്‍ച്ചയാണ് പലിശ വരുമാനത്തില്‍ ഉണ്ടായത്.
മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 75,827 കോടി രൂപയുടെ വായ്പകളാണ് മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത്. ഓഹരി ഒന്നിന് 24 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.സ്വര്‍ണ വില ഉയരുന്നത് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ വായ്പാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം നേട്ടമാണ് മുത്തൂറ്റ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.