മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ സംയോജിത ലാഭം 303.51 കോടി രൂപ

42.17 ശതമാനമാണ് വര്‍ധന. 29.08 ശതമാനം വര്‍ധനയോടെ 19,631.06 കോടി രൂപയുടെ സംയോജിത വായ്പാ വിതരണ നേട്ടമാണ് കമ്പനി കൈവരിച്ചത്.

author-image
anumol ps
New Update
muthoot fincorp

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് 303.51 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. 42.17 ശതമാനമാണ് വര്‍ധന. 29.08 ശതമാനം വര്‍ധനയോടെ 19,631.06 കോടി രൂപയുടെ സംയോജിത വായ്പാ വിതരണ നേട്ടമാണ് കമ്പനി കൈവരിച്ചത്. ആകെ കൈകാര്യം ചെയ്യുന്ന ലോണ്‍ ആസ്തികള്‍ 39,256.92 കോടി രൂപയിലെത്തി. അതേസമയം, കമ്പനിയുടെ ഏകീകൃത അറ്റാദായം 64.72 ശതമാനം വര്‍ധിച്ച് 181.17 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 109.98 കോടി രൂപയായിരുന്നു.

muthootfincorp profit