കേരള ബാങ്കുകളുടെ അറ്റാദായം 4218 കോടി രൂപ

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മേയ് മുതല്‍ ആറ് തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയതോടെ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ലാഭത്തില്‍ കുതിപ്പുണ്ടാക്കിയത്.

author-image
anumol ps
New Update
bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയര്‍ന്നു.  ഫെഡറല്‍ ബാങ്കിന്റെ ലാഭം 3,721 കോടി രൂപയായി. 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് 1,070 കോടി രൂപയുടെ അറ്റാദായം നേടി. സി.എസ്.ബി ബാങ്ക് 151.5 കോടി രൂപയും ധനലക്ഷ്മി ബാങ്ക് 58 കോടി രൂപയും അറ്റാദായം നേടി.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മേയ് മുതല്‍ ആറ് തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയതോടെ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ലാഭത്തില്‍ കുതിപ്പുണ്ടാക്കിയത്.

അതേസമയം സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ബാങ്കുകള്‍ക്ക് ലാഭം മെച്ചപ്പെടുത്താനായില്ല. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 0.4 ശതമാനം ഉയര്‍ന്ന് 906.3 കോടി രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 14 ശതമാനം ഇടിഞ്ഞ് 287.56 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 3.1 ശതമാനം കുറഞ്ഞ് 151.5 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ ലാഭം 91 ശതമാനം കുറഞ്ഞ് 3.31 കോടിയായി.

ഫെഡറല്‍ ബാങ്കിന്റെ പലിശ വരുമാനം മാര്‍ച്ച് പാദത്തില്‍ 15 ശതമാനം ഉയര്‍ന്ന് 2,195 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 874.67 കോടി രൂപയാണ് പലിശ ഇനത്തില്‍ നേടിയത്. സി.എസ്.ബി ബാങ്കിന്റെ പലിശ വരുമാനം 11 ശതമാനം ഉയര്‍ന്ന് 387 കോടി രൂപയിലെത്തി. അതേസമയം ധനലക്ഷ്മി ബാങ്കിന്റെ പലിശ വരുമാനം 9 ശതമാനം കുറഞ്ഞ് 104.86 കോടിയായി.

kerala banks