/kalakaumudi/media/media_files/2025/10/10/nirmala-sitaraman-2025-10-10-10-26-40.jpg)
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ലയനം വൈകാതെ നടപ്പാക്കാന്‍ ആലോചന. ലയനം സംബന്ധിച്ച് കേന്ദ്രധനമന്ത്രാലയം മുന്നോട്ടു വെച്ച നിര്‍ദ്ദേശം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് എന്നീ 3 പൊതുമേഖലാ ബാങ്കുകളിലേക്ക് മറ്റ് ബാങ്കുകളെ കൂടി ലയിപ്പിക്കാനാണ് സാധ്യത.
ലയന സാധ്യതകള്‍ ഇങ്ങനെ:
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്.ബി.ഐ. ഇതിന് മുമ്പ് ബാങ്ക് ലയനം നടന്നപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ എസ്.ബി.ഐയുടെ ഭാഗമായി മാറിയിരുന്നു. പുതിയ ലയനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ഓവര്‍സീസ്ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചന.
ഇത്തരത്തില്‍ 3-4 ചെറിയ പൊതുമേഖലാ ബാങ്കുകളെ, താരതമ്യേന വലിയ ബാങ്കുകളുമായി ആദ്യഘട്ടത്തില്‍ ലയിപ്പിക്കാനാണ് ആലോചന നടക്കുന്നത്. ഭാവിയില്‍ ഈ 3 പൊതുമേഖലാ ബാങ്കുകളില്‍ ചിലത് പരസ്പരം ലയിക്കാന്‍ പോലും സാധ്യതകളുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി
എന്തു കൊണ്ട് ലയനം?
ആഗോള തലത്തില്‍ സുസ്ഥിര സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്തെ മുന്‍നിര 20 ബാങ്കുകളുടെ ഗണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബാങ്കുകളെയും കൊണ്ടു വരിക എന്നതാണ് ലയനത്തിന്റെ പ്രധാന ഉദ്ദേശം. വായ്പാ വിതരണം അടക്കം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും.
2021ല്‍ പ്രഖ്യാപിച്ച ന്യൂ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ് പോളിസി പ്രകാരമാണ് ബാങ്ക് ലയനം നടക്കു. ബാങ്കിങ് അടക്കമുള്ള തന്ത്രപ്രധാന മേഖലകളില്‍ സര്‍ക്കാരിന്റെ സാന്നിദ്ധ്യം കുറയ്ക്കുക എന്നത് ഈ നയത്തിന്റെ ലക്ഷ്യമാണ്.
ചെറിയ പൊതുമേഖലാ ബാങ്കുകള്‍ക്ക് വന്‍കിട ലോണുകള്‍ ഉള്‍പ്പെട നല്‍കുന്നതിന് പരിമിതികളുണ്ട്. വന്‍കിട ബാങ്കുകളുമായി ലയിക്കുമ്പോള്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും, റിസ്‌ക് മാനേജ്മന്റ് ഫലപ്രദമായി നടപ്പാക്കാനും, ഭീമമായ ലോണുകള്‍ അനുവദിക്കാനുമെല്ലാം സാധിക്കും
2019-20 വര്‍ഷത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് ബാങ്ക് ലയനം നടന്നത്. 13 പൊതുമേഖലാ ബാങ്കുകള്‍ 5 എണ്ണമായി ലയിച്ചു. ഇത്തരത്തില്‍ ആകെയുണ്ടായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി മാറി. ഈ ലയനം പൊതുമേഖലാ ബാങ്കുകളുടെ കരുത്ത് വര്‍ധിപ്പിച്ചു. നിലവില്‍ ആസ്തിയുടെ കാര്യത്തില്‍ എസ്.ബി.ഐ ആഗോള തലത്തില്‍ 43ാം സ്ഥാനത്താണ്.
ആകെ ആസ്തിയുടെ കാര്യത്തില്‍ എസ്.ബി.ഐക്കൊപ്പം ആദ്യ 100 സ്ഥാനങ്ങളില്‍ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുമുണ്ട്. ഈ ലിസ്റ്റില്‍ ആദ്യത്തെ 4 സ്ഥാനങ്ങളിലും ചൈനീസ് ബാങ്കുകളാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
