പഞ്ചാബ് നാഷണൽ ബാങ്കിന് സംസ്ഥാനത്ത് ദേശീയ ശരാശരിയെക്കാൾ വളർച്ച ;അശോക് ചന്ദ്ര

ഈ സാമ്പത്തികവർഷം തന്നെ ഒൻപത് പുതിയ ശാഖകൾ കൂടി ആരംഭിക്കും.ഇതോടെ ബാങ്കിന് സംസ്ഥാനത്ത് ഇരുനൂറിലേറെ ശാഖകളാകും.ഡിജിറ്റൽ സേവനം വഴി ബാങ്കിങ് അനായാസകരമാകുന്നതാണ് 

author-image
Devina
New Update
punjab na

കൊച്ചി: പൊതുമേഖലയിലെ പഞ്ചാബ് നാഷണൽ ബാങ്കിന് കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വളർച്ചയുണ്ടെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ അശോക്  ചന്ദ്ര.

കേരളത്തിൽ 25,000 കോടി രൂപയുടെ ബിസിനസാണ് പ്രതിക്ഷിക്കുന്നത്. മൊത്തം നിക്ഷേപം ഏതാണ്ട് 14,000 കോടി രൂപയും വായ്പ 11,000 കോടി രൂപയും. സംസ്ഥാനത്ത് നിലവിൽ 195 ശാഖകളുണ്ട്.

ഈ സാമ്പത്തികവർഷം തന്നെ ഒൻപത് പുതിയ ശാഖകൾ കൂടി ആരംഭിക്കും.

ഇതോടെ ബാങ്കിന് സംസ്ഥാനത്ത് ഇരുനൂറിലേറെ ശാഖകളാകും. 

അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ദക്ഷിണേന്ത്യയിലെ പുതിയ ശാഖകളെക്കുറിച്ച് പ്രഖ്യാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു 

ഡിജിറ്റൽ സേവനം വഴി ബാങ്കിങ് അനായാസകരമാകുന്നതാണ്