പഞ്ചാബ് നാഷണല്‍ ബാങ്ക് മെഗാ എംഎസ്എംഇ റീട്ടെയില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തി

സര്‍ക്കിള്‍ ഹെഡ് രാജീവ് കുമാര്‍ പോദ്ദാര്‍, ആര്‍എഎം ഹെഡ് ശ്രീ ബിജുരാജ് എന്നിവര്‍ പ്രേക്ഷകരോട് അഭിസംബോധന ചെയ്തു.ആര്‍എഎം സീനിയര്‍ മാനേജര്‍ ഇംതിയാസ് എംഎസ്എംഇ ഉല്‍പ്പന്നങ്ങളും പദ്ധതി വിവരങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു ക്ലാസ് നടത്തി

author-image
Biju
New Update
pnb

കോഴിക്കോട്: പിഎന്‍ബി മെഗാ എംഎസ്എംഇ റീട്ടെയില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നടത്തി. ഹാപ്പി ജാം സി.എം.ഡി.എം. ഖാലിദ് ഉദ്ഘാടനം ചെയ്തു. സിജിഎം സഞ്ജയ് ഗുപ്ത അദ്ധ്യക്ഷനായി. പിഎന്‍ബി ചീഫ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) പ്രവീണ്‍ കുമാര്‍ സ്വാഗത പറഞ്ഞു.

ശ്രീ സഞ്ജയ് ഗുപ്ത, സിജിഎം, ഹെഡ് ഓഫീസ്, അധ്യക്ഷ പ്രസംഗം നടത്തി

ആര്‍എഎം സീനിയര്‍ മാനേജര്‍ ഇംതിയാസ് എംഎസ്എംഇ ഉല്‍പ്പന്നങ്ങളും പദ്ധതി വിവരങ്ങള്‍ വിശദീകരിച്ച് ക്ലാസ് നടത്തി. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

സര്‍ക്കിള്‍ ഹെഡ് രാജീവ് കുമാര്‍ പോദ്ദാര്‍, ആര്‍എഎം ഹെഡ് ബിജുരാജ് എ, ഡെപ്യൂട്ടി സര്‍ക്കിള്‍ ഹെഡ് സുരേഷ് എന്നിവര്‍ സംസാരിച്ചു. ഏകദേശം 40 ഉപഭോക്താക്കള്‍ക്ക് സങ്ക്ഷന്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ബാങ്കും ജനങ്ങളും തമ്മിലുള്ള ദൂരവും ആശയവിനിമയ വ്യത്യാസവും കുറയ്ക്കുന്നതാണ്. പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.