/kalakaumudi/media/media_files/2025/02/13/b8QTGk4xxmHJpEDB8LfZ.jpg)
പഞ്ചാബ് നാഷണല്‍ ബാങ്ക് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എംഎസ്എംഇ വ്യവസായ മേള -2025 ആലുവ എരുമത്തല ഐഡിഎ ട്രേഡ് സെന്ററില്‍ ഡിഐസി ജനറല്‍ മാനേജര്‍ എറണാകുളം നജീബ് പി എ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എംഎസ്എംഇ വ്യവസായ മേള -2025 ആലുവ എരുമത്തല ഐഡിഎ ട്രേഡ് സെന്ററില്‍ നടന്നു. പ്രോഗ്രാം ഡിഐസി ജനറല്‍ മാനേജര്‍ എറണാകുളം നജീബ് പി എ ഉദ്ഘാടനം ചെയ്തു.
പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം സര്‍ക്കിള്‍ ഹെഡ് രാം മോഹന്‍ ആര്‍ ഡിജിഎം ഉദ്ഘാടന പ്രസംഗം നടത്തി. എഡിഎഐഎ പ്രസിഡന്റ് മുസ്തഫ പി എം, എഡിഎഐഎ സെക്രട്ടറി അഷറഫ് ടി എ, എന്‍എസ്‌ഐസി ബ്രാഞ്ച് മാനേജര്‍ എറണാകുളം ഗ്രേസ് റെജി എന്നിവര്‍ ആശംസ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഹെഡ് ഓഫീസ്‌നെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജയ് യാഥവ് പങ്കെടുത്തു.
പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം സര്‍ക്കിള്‍ എംഎസ്എംഇ സീനിയര്‍ മാനേജര്‍ ജോണ്‍ ഗ്ലാഡ്വിന്‍ ബാങ്കിന്റെ എംഎസ്എംഇ സ്‌കീംകളെ കുറിച്ച് പ്രസന്റേഷന്‍ നടത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് കസ്റ്റമര്‍ ആക്ക്വിസിഷന്‍ സെന്റര്‍ എറണാകുളം ഹെഡ് ശംഭു നമ്പൂതിരി ചീഫ് മാനേജര്‍ നന്ദി അറിയിച്ചു.ചെറുകിട ബിസിനസ്സുകാര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും അനുയോജ്യമായ ലോണുകളെ കുറിച്ച് അറിയാനും ചര്‍ച്ച ചെയ്യുവാനും ഈ മേള അവസരം ഒരുക്കി.
ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സംവദിക്കാനും തങ്ങളുടെ വായ്പയുടെ യോഗ്യത മനസ്സിലാക്കി അപേക്ഷിക്കാനും അവസരം ഉണ്ടായിരുന്നു. കുറഞ്ഞ പലിശ നിരക്കില്‍ കുറഞ്ഞ സേവന ചാര്‍ജുകളോടെയും വ്യവസ്ഥകളോടെയും തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുസൃതമായ വായ്പകള്‍ തിരഞ്ഞെടുക്കാന്‍ ഈ മേള സഹായകമായി.