/kalakaumudi/media/media_files/2025/08/29/rich-2025-08-29-09-46-04.jpg)
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്ക്കെതിരെ പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തില്‍ ഇന്ത്യ ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ഇന്ത്യന്‍ ഉല്‍പനങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റിച്ചാര്‍ഡ് വുള്‍ഫിന്റെ പരാമര്‍ശം.
യുഎസ് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ഇന്ത്യ തങ്ങളുടെ കയറ്റുമതി നടത്താന്‍ മറ്റു രാജ്യങ്ങള്‍ കണ്ടെത്തുകയും, ഈ നീക്കം ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് പറഞ്ഞു. ഇന്ത്യ ഇനി യുഎസിലേക്ക് കയറ്റുമതി നടത്തില്ല. മറിച്ച് ബ്രിക്സിലെ മറ്റു രാജ്യങ്ങളിലേക്കാകും സാധനങ്ങള്‍ വില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഉല്‍പാദനത്തിന്റെ 35 ശതമാനം വിഹിതവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണ്. ജി 7 രാജ്യങ്ങളുടെ വിഹിതം ഏകദേശം 28 ശതമാനം ആയി കുറഞ്ഞു. സോവിയറ്റ് കാലഘട്ടം മുതല്‍ ഇന്ത്യയ്ക്ക് യുഎസുമായി ദീര്‍ഘകാല ബന്ധമുണ്ട്. നിങ്ങള്‍ വളരെ വ്യത്യസ്തമായ ഒരു എതിരാളിയുമായി കളിക്കുകയാണ്. സ്വന്തം കാലില്‍ വെടിവയ്ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്നും റിച്ചാര്‍ഡ് വുള്‍ഫ് ഓര്‍മിപ്പിച്ചു.