/kalakaumudi/media/media_files/3IJQGXOVkKnp1rreE5hQ.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: റേഡിയോവാല നെറ്റ് വര്‍ക്ക് ഐപിഒ ബുധനാഴ്ച ആരംഭിക്കും. 72 രൂപ മുതല്‍ 76രൂപ വരെ വിലനിലവാരത്തിലുള്ള ഓഹരികള്‍ 1600 എണ്ണമായോ അവയുടെ ഗുണിതങ്ങളായോ വാങ്ങാവുന്നതാണ്. 14.25 കോടിയുടെ 18.75 ലക്ഷം ഓഹരികളാണ് വില്‍പ്പനക്കെത്തുന്നത്. ഐപിഒ ഏപ്രില്‍ രണ്ടിന് സമാപിക്കും.
ഇന്ത്യയിലും വിദേശത്തുമായി ഡിപാര്‍ട്ടുമെന്റല്‍ സ്റ്റോറുകളിലും വ്യവസായ സ്ഥാപനങ്ങളിലും പ്രത്യേക ബ്രാന്റുകള്‍ക്കനുസൃതമായ പരസ്യങ്ങളും സംഗീത ആല്‍ബങ്ങളും പ്രത്യേക ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സ്ഥാപനത്തിന് പരസ്യങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന പ്രത്യേക വിഭാഗവും വിവിധ ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സംവിധാനവും നിലവിലുണ്ട് .ഇന്ത്യക്കുപുറമേ യുഎഇ, മെക്‌സിക്കോ,ശ്രീലങ്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും റേഡിയോവാലനെറ്റ്വര്‍ക്കിന് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.