പുതിയ രണ്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ച് റാഡോ

ബ്ലാക്ക് മോണോബ്ലോക്ക് കെയ്‌സിൽ റോസ്-ഗോൾഡിൽ അലങ്കാരങ്ങൾ ചെയ്തിട്ടുള്ള റാഡോ ക്യാപ്റ്റൻ കുക്ക് ഹൈ-ടെക് സെറാമിക് സ്‌കെലിട്ടൻ വാച്ചാണ് ഹൃത്വിക് റോഷൻ അവതരിപ്പിച്ചത്.

author-image
anumol ps
New Update
rado watches

 

 

കൊച്ചി: സ്വിസ് വാച്ച് നിർമാതാക്കളായ ‘റാഡോ’ രണ്ട് പുതിയ വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. ക്യാപ്റ്റൻ കുക്ക് ഹൈ-ടെക് സെറാമിക് സ്‌കെലിട്ടൻ, സെൻട്രിക്‌സ് ഓപ്പൺഹാർട്ട് സൂപ്പർ ജൂബിലി എന്നീ വാച്ചുകളാണ് അവതരിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കത്രീന കൈഫും ചേർന്നാണ് വാച്ചുകൾ അവതരിപ്പിച്ചത്.

ബ്ലാക്ക് മോണോബ്ലോക്ക് കെയ്‌സിൽ റോസ്-ഗോൾഡിൽ അലങ്കാരങ്ങൾ ചെയ്തിട്ടുള്ള റാഡോ ക്യാപ്റ്റൻ കുക്ക് ഹൈ-ടെക് സെറാമിക് സ്‌കെലിട്ടൻ വാച്ചാണ് ഹൃത്വിക് റോഷൻ അവതരിപ്പിച്ചത്. കറുപ്പ് നിറം നൽകിയിട്ടുള്ള ബോക്സ് ആകൃതിയിലുള്ള ഇന്ദ്രനീലക്കല്ലിന്റെ പശ്ചാത്തലത്തിൽ വ്യക്തമായി കാണാവുന്ന കറുപ്പ് സൂപ്പർ-ലൂമിനോവയ്ക്കും റോസ് ഗോൾഡ് നിറം പൂശിയ സൂചികൾ, അക്കങ്ങൾ, റാഡോ കാലിബർ ആർ808 ഓട്ടോമാറ്റിക്കിന്റെ റോസ് ഗോൾഡ് നിറമുള്ള സെന്റർ വീൽ ബ്രിഡ്ജ് എന്നിവ കാണാനാവും.

റോസ്-ഗോൾഡ് നിറത്തിലുള്ള കെയ്സും 12 അക്കങ്ങൾ ഉൾക്കൊള്ളുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള മദർ-ഓഫ്-പേൾ ഡയലും റാഡോ കാലിബർ ആർ734-ഉം ഉൾക്കൊള്ളുന്നതാണ് റാഡോ സെൻട്രിക്‌സ് ഓപ്പൺ ഹാർട്ട് സൂപ്പർ ജൂബിലി. വാച്ചുകൾക്ക് യഥാക്രമം 4.37 ലക്ഷം രൂപയും 3.60 ലക്ഷം രൂപയുമാണ് വില.

rado watches