കാഴ്ചയില്‍ കൂടുതല്‍ ഗാംഭീര്യം  റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക് എഡിഷന്‍

2025 -ലെ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വാഹനത്തെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.

author-image
Jayakrishnan R
New Update
range rover

range rover


 

 മുംബൈ: ആഡംബര എസ്വി നിരയിലേക്ക് കാഴ്ചയില്‍ കൂടുതല്‍ ഗാംഭീര്യം നല്‍കുന്ന പുതിയ എസ്വി ബ്ലാക്ക് എഡിഷന്‍ റേഞ്ച് റോവര്‍ പുറത്തിറക്കിയിരിക്കുകയാണ്. 2025 -ലെ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വാഹനത്തെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.
കാഴ്ചയില്‍, ഒരു ഡീപ്പ് നാര്‍വിക് ഗ്ലോസ് ബ്ലാക്ക് പെയിന്റ് ഫിനിഷ്, 23 ഇഞ്ച് അലോയി വീലുകള്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ മെഷ്, ബ്ലാക്ക് സെറാമിക് എസ്വി റൗണ്ടല്‍, എല്ലായിടത്തും സാറ്റിന്‍ ബ്ലാക്ക് ആക്സന്റുകള്‍ എന്നിവയാല്‍ എസ്വി ബ്ലാക്ക് അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നതായി കാണാം.
അകത്തേക്ക് നീങ്ങിയാല്‍, ക്യാബിനില്‍ സമ്പന്നമായ നിയര്‍-അനിലൈന്‍ എബോണി ലെതര്‍, ബ്ലാക്ക് ബിര്‍ച്ച് വെനീറുകള്‍, ഒരു സാറ്റിന്‍ ബ്ലാക്ക് സെറാമിക് ഗിയര്‍ ഷിഫ്റ്റര്‍ എന്നിവ വരുന്നുണ്ട്. മൂണ്‍ലൈറ്റ് ക്രോം ഡീറ്റെയിലിംഗ് ഇതിനകം തന്നെ ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറിന് ഒരു മികവുറ്റ ഫിനിഷ് നല്‍കുന്നു.
എല്ലാ എസ്വി ബ്ലാക്ക് ലോംഗ്-വീല്‍ബേസ് മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമായ സെന്‍സറി ഫ്‌ലോര്‍ സാങ്കേതികവിദ്യയുടെ അരങ്ങേറ്റമാണ് ഇതില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. മെറിഡിയന്‍ സിഗ്‌നേച്ചര്‍ സറൗണ്ട് സിസ്റ്റമാണ് അടുത്ത പ്രത്യേകത. ബോഡി-ആന്‍ഡ്-സോള്‍-സീറ്റ് (ബാസ്) സാങ്കേതികവിദ്യ, മ്യൂസിക്കുമായി സമന്വയിപ്പിച്ച് അല്ലെങ്കില്‍ ആറ് വെല്‍നസ് മോഡുകളില്‍ ഒന്നുമായി ചേര്‍ന്ന് ഹാപ്റ്റിക് വൈബ്രേഷനുകള്‍ നല്‍കുന്നതിന് ഫ്‌ലോറിനടിയില്‍ ട്രാന്‍സ്ഡ്യൂസറുകള്‍ ഉപയോഗിക്കുന്നു, ഇത് ക്യാബിനുള്ളിലെ ഫീല്‍ മെച്ചപ്പെടുത്തുന്നു.615 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന വി8 എന്‍ജിനാണ് എസ്വി ബ്ലാക്കിന്റെ ഹൃദയം. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റര്‍ ലേയൗട്ടുകളില്‍ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ലോംഗ്-വീല്‍ബേസ് ഫോര്‍മാറ്റുകള്‍ക്കുള്ള ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 70 ശതമാനത്തിലധികം സുസ്ഥിര മെറ്റീരിയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിപണിയിലെ ആദ്യത്തെ പിറെല്ലി പി സീറോ ടയറുകള്‍ റേഞ്ച് റോവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്, 2025 മുതല്‍ എല്ലാ നിരയിലും ഇവ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.

 

business auto