മുംബൈ:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ നടന്ന ദ്വൈമാസ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.ദീര്‍ഘകാല വായ്പകള്‍ക്ക്, പ്രത്യേകിച്ച് വീട് വാങ്ങുന്നവര്‍ക്ക്, കുറഞ്ഞ ഇഎംഐ പ്രതീക്ഷിക്കുന്ന വായ്പക്കാര്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയാണ്.ഭവന- വാഹന വായ്പ്പകളുടെ പലിശ നിരക്ക് കുറയും.
'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു. നമ്മള്‍ ഇതിനകം തന്നെ അതിവേഗ വളര്‍ച്ച കൈവരിക്കുന്നുണ്ട്, കൂടുതല്‍ വേഗത്തില്‍ വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു'.നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ചില്ലറ പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 4% ആയിരിക്കുമെന്ന്കണക്കാക്കിയിരുന്നെങ്കിലും 3.7% ആയിരിക്കുമെന്നും ആര്‍ബിഐ പ്രവചിച്ചു.റിപ്പോ നിരക്ക് കുറയ്ക്കുന്നത് മൂന്നാം തവണയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
